Latest News

കാന്തപുരത്തിന്റെ കര്‍ണ്ണാടക യാത്ര: 24 ന് ദമ്മാമില്‍ മാനവിക സമ്മേളനം

ദമ്മാം: 'മനുഷ്യ കുലത്തെ ആദരിക്കുക' എന്ന പ്രമേയവുമായി ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ ഗുല്‍ബര്‍ഗ മുതല്‍ മംഗലാപുരം വരെ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന കര്‍ണാടക യാത്രയുടെ ഭാഗമായി കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (കെ. സി. എഫ്) ദമ്മാം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24നു ദമ്മാമില്‍ മാനവിക സമ്മേളനം സംഘടിപ്പിക്കുന്നു.

പെണ്ണിനും പണത്തിനും വേണ്ടി പെറ്റമ്മയെയും കൂടപ്പിറപ്പുകളെയും വില്‍പ്പനചരക്കാക്കുന്ന വിവര സാങ്കേതിക യുഗത്തില്‍ മനുഷ്യ സ്‌നേഹത്തിന്റെയും മാനവികതയുടെയും വിളംബരമാകും മാനവിക സമ്മേളനം. കര്‍ണാടക യാത്രയുടെ ഭാഗമായി നടക്കുന്ന സാമൂഹിക ജീവ കാരുണ്യ പദ്ധതികള്‍ക്കായി ദമ്മാം കെ സി എഫ് സമാഹരിക്കുന്ന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

ദമ്മാം സോണ്‍ കെ സി എഫ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഅദിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ആറ്റക്കൊയ തങ്ങള്‍ പകര ഉദ്ഘാടനം ചെയ്യും. മര്‍കസ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ഫൈസി മാരായമംഗലം സന്ദേശ പ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രധിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും ആശംസകളര്‍പ്പിക്കും

ഇത് സംബന്ധമായി ദമ്മാം ഐ സി എഫ് ഹാളില്‍ നടന്ന ആസൂത്രണ യോഗം ദമ്മാം സെന്‍ട്രല്‍ ഐ സി എഫ് പ്രസിഡണ്ട് അബ്ദുസ്സമദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ വൈസ് പ്രസിഡണ്ട് യൂസുഫ് സഅദി അല്‍ അഫ്‌സലി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹിമാന്‍ സഖാഫി, അന്‍വര്‍ കളറോഡ്, നാസര്‍ മസ്താന്‍മുക്ക്, ഇസ്ഹാഖ് മിസ്ബാഹി അല്‍ അഫ്‌സലി, കബീര്‍ സഖാഫി പാലക്കാട്, മൊയ്തു മുസ്ല്യാര്‍, സിദ്ദീഖ് സഖാഫി ഉറുമി , താജുദീന്‍ സഖാഫി സുള്ളിയ, അബൂബക്കര്‍ മദനി, ഹബീബ് സഖാഫി, ഇഖ്ബാല്‍ മല്ലൂര്‍, ഫൈസല്‍ കൃഷ്ണപുര, ചര്‍ച്ചയില്‍ പങ്കെടുത്തു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും അബ്ദുല്‍ അസീസ് സഅദി വിട്ടല്‍ നന്ദിയും പറഞ്ഞു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.