Latest News

ചെമ്മനാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കും: കുഞ്ഞാലിക്കുട്ടി

ദുബൈ: ചെമ്മനാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുമെന്ന് കേരള വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ചെമ്മനാട് പഞ്ചായത്തില്‍ നിന്നുള്ള ദുബൈ കെ.എം.സി.സി. നേതാക്കള്‍ നല്കിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാലം കഴിഞ്ഞതിനാല്‍ റോഡുകളുടെ അറ്റ കുറ്റ പണികള്‍ മിക്കയിടത്തും തുടങ്ങിയിട്ടുണ്ട്. ചന്ദ്രഗിരി റോഡിന്റെ വികസനം നടക്കുന്നതിനാല്‍ ഗതാഗതം തിരിച്ചു വിട്ടത് മൂലം ജനങ്ങളുടെ ഗതാഗത ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നു. പ്രസ്തുത റോഡടക്കം ചെമ്മനാട് പഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റ പണികള്‍ അടിയന്തിരമായി നടത്തി ജനങ്ങളുടെ ഗതാഗത സൗകര്യം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് പ്രത്യേകം അഭ്യര്‍ത്തിക്കും.

ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല വൈസ് പ്രസിടണ്ട് ഖാദര്‍ ബെണ്ടിച്ചാല്‍, സെക്രട്ടറി ടി.അര. ഹനീഫ്, ഉദുമ മണ്ഡലം സെക്രട്ടറി ശബീര്‍ കീഴൂര്‍, ചെമ്മനാട് പഞ്ചായത്ത് ട്രഷറര്‍ അഷറഫ് ബോസ്, താഹിര്‍ ഒറവങ്കര , മുനീര്‍ പള്ളിപ്പുറം, ഒ.എം. അബ്ദുള്ള ഗുരുക്കള്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.