ദുബായ്: പരസ്പര സഹകരണത്തിലൂടെ ഇസ്ലാമിക സാമ്പത്തികമേഖലയ്ക്ക് കരുത്ത് പകരാനുള്ള ആഹ്വാനത്തോടെ ലോക ഇസ്ലാമിക സാമ്പത്തികഫോറം സമ്മേളനത്തിന് ദുബായില്‍ ഗംഭീരമായ തുടക്കം.
സാമ്പത്തികരംഗത്ത് പരസ്പരം സഹകരിച്ചും അതിര്‍ത്തികള്‍ മറന്ന് സഹായിച്ചും കൂടുതലവസരങ്ങള്‍ തുറന്നെടുക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ലോക നേതാക്കള്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയ്ക്ക് അതിനുള്ള കഴിവുണ്ടെന്നും സമ്മേളനം വിലയിരുത്തി.
വേള്‍ഡ് ഇസ്ലാമിക് ഇക്കണോമിക് ഫോറവും ദുബായ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ചേര്‍ന്നാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിന് വേദിയൊരുക്കുന്നത്. ദുബായ് മദീനത്ത് ജുമേറ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം വീക്ഷിക്കാന്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും എത്തിയിരുന്നു.
യു.എ.ഇ. കാബിനറ്റ് കാര്യ മന്ത്രി മൊഹമ്മദ് അല്‍ ഗര്‍ഗാവി, കസാഖ്‌സ്താന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ്, ലോക ഇസ്ലാമിക് ഇക്കോണമി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തുണ്‍ മുസാ ഹിതം, മലേഷ്യ പ്രധാനമന്ത്രി മൊഹമ്മദ് നജീബ് തുന്‍ അബ്ദുള്‍ റസാഖ്, ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍, ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ഡോ. അഹമ്മദ് മൊഹമ്മദ് അലി, തിമൂര്‍ പ്രധാനമന്ത്രി കെയ് റാല കസ്‌നാന ഗുസ്മാവോ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment