Latest News

125 അടി തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച

ചണ്ഡീഗഡ്: ഹരിയാനയിലെ സോനാപത്ത് ജില്ലയില്‍ 125 അടി നീളമുള്ള തുരങ്കം നിര്‍മിച്ച് ബാങ്ക് കവര്‍ച്ച. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഗോഹന ബ്രാഞ്ചിലാണ് സിനിമ മാതൃകയില്‍ കവര്‍ച്ച നടന്നത്. കോടികള്‍ വിലമതിക്കുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ടു.

അവധിദിവസത്തിനുശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോള്‍ ബാങ്ക് മാനേജര്‍ ദേവേന്ദര്‍ മാലികാണ് മോഷണം നടന്നത് കണെ്ടത്തിയത്. തുടര്‍ന്ന് പോലിസില്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് പോലിസ് സംശയിക്കുന്നു. ബാങ്കിന് സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്നായിരുന്നു ലോക്കറിലേക്കു തുരങ്കം നിര്‍മിച്ചത്. 125 അടി നീളമുള്ള തുരങ്കത്തിന് 2.5 മീറ്റര്‍ വീതിയുമുണ്ടായിരുന്നെന്ന് പോലിസ് അറിയിച്ചു. ബാങ്കിലെ 350 ലോക്കറുകളില്‍ 77ഉം മോഷ്ടാക്കള്‍ കാലിയാക്കിയതായി സോനാപത്ത് പോലിസ് സൂപ്രണ്ട് അരുണ്‍ നെഹ്‌റ പറഞ്ഞു.

ലോക്കറുകള്‍ക്ക് ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ ബാങ്ക് പാലിച്ചിരുന്നില്ല എന്നത് മോഷ്ടാക്കളുടെ ജോലി എളുപ്പമാക്കിയെന്ന് പോലിസ് പറഞ്ഞു. വീടുകളില്‍ കാണുന്ന തരത്തിലുള്ള സാധാരണ സിമന്റ് തറയാണ് ലോക്കര്‍ മുറിക്കുണ്ടായിരുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ലോക്കര്‍ നിര്‍മിച്ചതെന്നും എട്ടുമുതല്‍ ഒമ്പതുവരെ ഇഞ്ച് കനത്തിലാണ് തറ നിര്‍മിച്ചതെന്നും ബാങ്ക് മാനേജര്‍ ദേവേന്ദര്‍ മാലിക് പറഞ്ഞു.

35,000ത്തോളം അക്കൗണ്ടുകള്‍ ബാങ്കിലുണ്ട്. 89 ലോക്കറുകള്‍ കവര്‍ച്ചക്കാര്‍ പൊളിക്കാന്‍ ശ്രമിച്ചതായും 77 എണ്ണം മാത്രമാണ് തകര്‍ക്കാന്‍ പറ്റിയതെന്നും പോലിസ് പറഞ്ഞു.


Keywords: National, Robbery, Hariyana,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.