ചെന്നൈ: പ്രദര്‍ശനം തുടരുന്ന തമിഴ് ചിത്രം 'കത്തിയിലെ സംഭാഷണത്തില്‍ ടു ജി കേസ് പരാമര്‍ശിച്ചതിന്റെ പേരില്‍ നടന്‍ വിജയ്ക്കും സംവിധായകന്‍ മുരുകദോസിനും നിര്‍മാണ കമ്പനിക്കുമെതിരെ അപകീര്‍ത്തി കേസ്. മധുരയിലെ അഭിഭാഷകനായ ആര്‍. രാമസുബ്രഹ്മണ്യനാണു ഹര്‍ജി നല്‍കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച തരത്തിലുളള സംഭാഷണമുണ്ടെന്നാണ് ആരോപണം.
ടു ജി തരംഗങ്ങള്‍ വച്ചുകൊണ്ടു കോടികള്‍ തട്ടിയെടുത്ത ആളുകളുടെ രാജ്യമാണിതെന്ന വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണമാണു കേസിന് അടിസ്ഥാനം. കേസ് പരിഗണിക്കുന്ന കോടതി വിധി പറയും മുന്‍പ് അഴിമതി നടന്നുവെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഈ സംഭാഷണത്തിലൂടെ രാജ്യത്തെയും അതിന്റെ ഭരണാധികാരികളെയും മോശമായി ചിത്രീകരിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് അടുത്ത മാസം 11നു പരിഗണിക്കാന്‍ മാറ്റിവച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുമായി ബന്ധമുളളയാളുടെ ഉടമസ്ഥതയിലുളള കമ്പനി നിര്‍മാണം നിര്‍വഹിക്കുന്നതിന്റെ പേരില്‍ ചിത്രത്തിന്റെ റിലീസിങ്ങിനെതിരെ രംഗത്തു വന്ന തമിഴ് അനുകൂല സംഘടനകളുടെ പ്രതിഷേധങ്ങളെ അതിജീവിച്ചാണു ദീപാവലി നാളില്‍ കത്തി പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നു നിര്‍മാതാക്കളായ ലൈക്ക കമ്പനിയുടെ പേര് ഒഴിവാക്കിയാണ് ഈ പ്രശ്‌നം പരിഹരിച്ചത്.
Keywords: National News, Vijay, Kathi, MalabarFlash, Malabar Vartha, Malabar News, Malayalam News
ടു ജി തരംഗങ്ങള്‍ വച്ചുകൊണ്ടു കോടികള്‍ തട്ടിയെടുത്ത ആളുകളുടെ രാജ്യമാണിതെന്ന വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണമാണു കേസിന് അടിസ്ഥാനം. കേസ് പരിഗണിക്കുന്ന കോടതി വിധി പറയും മുന്‍പ് അഴിമതി നടന്നുവെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഈ സംഭാഷണത്തിലൂടെ രാജ്യത്തെയും അതിന്റെ ഭരണാധികാരികളെയും മോശമായി ചിത്രീകരിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് അടുത്ത മാസം 11നു പരിഗണിക്കാന്‍ മാറ്റിവച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുമായി ബന്ധമുളളയാളുടെ ഉടമസ്ഥതയിലുളള കമ്പനി നിര്‍മാണം നിര്‍വഹിക്കുന്നതിന്റെ പേരില്‍ ചിത്രത്തിന്റെ റിലീസിങ്ങിനെതിരെ രംഗത്തു വന്ന തമിഴ് അനുകൂല സംഘടനകളുടെ പ്രതിഷേധങ്ങളെ അതിജീവിച്ചാണു ദീപാവലി നാളില്‍ കത്തി പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നു നിര്‍മാതാക്കളായ ലൈക്ക കമ്പനിയുടെ പേര് ഒഴിവാക്കിയാണ് ഈ പ്രശ്‌നം പരിഹരിച്ചത്.
No comments:
Post a Comment