കണ്ണൂര്‍: കതിരൂരിലെ ആര്‍.എസ്.എസ് നേതാവ് മനോജ് വധക്കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ സി.ബി.ഐ കണ്ടെടുത്തു. അഞ്ച് കൊടുവാളും കഴുത്തറക്കാന്‍ ഉപയോഗിച്ച കഠാരയുമാണ് കണ്ടെടുത്തത്. കൊലപാതകം നടന്ന ഡയമണ്ട് മുക്കിന് സമീപത്തെ തോടിന്റെ കരയില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.
കേസിലെ 14 ാം പ്രതിയെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് സി.ബി.ഐ സംഘം ഇവ കണ്ടെടുത്തത്. ആയുധങ്ങള്‍ ഉടന്‍ തന്നെ രാസപരിശോധനയ്ക്ക് അയക്കും.
തൊണ്ടിസാധനമായി കൊച്ചിയിലെ കോടതിയിലും സി.ബി.ഐ സംഘം ഇവ ഹാജരാക്കും. ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയ കതിരൂര്‍ ഇളംതോട്ടില്‍ മനോജിനെ കതിരൂരിന് സമീപം ഡയമണ്ട് മുക്കില്‍വച്ചാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വടിവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കേസിലെ 14 ാം പ്രതിയെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് സി.ബി.ഐ സംഘം ഇവ കണ്ടെടുത്തത്. ആയുധങ്ങള്‍ ഉടന്‍ തന്നെ രാസപരിശോധനയ്ക്ക് അയക്കും.
തൊണ്ടിസാധനമായി കൊച്ചിയിലെ കോടതിയിലും സി.ബി.ഐ സംഘം ഇവ ഹാജരാക്കും. ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയ കതിരൂര്‍ ഇളംതോട്ടില്‍ മനോജിനെ കതിരൂരിന് സമീപം ഡയമണ്ട് മുക്കില്‍വച്ചാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വടിവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
No comments:
Post a Comment