കുമ്പള: 10 വയസ്സില്‍ താഴെയുള്ള അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഗള്‍ഫുകാരനെ കുമ്പള പൊലീസ് വലയിലാക്കി. കൊച്ചി സ്വദേശിയും ബന്തിയോട്ടെ താമസക്കാരനുമായ ഗള്‍ഫുകാരനാണ് പിടിയിലായത്.
രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍നിന്നും ബന്തിയോട്ടെത്തിയത്. ഇയാളുടെ ഭാര്യ ക്വാര്‍ട്ടേഴ്‌സില്‍തന്നെ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഉടുപ്പുകള്‍ വാങ്ങാനെത്തിയ കുട്ടികളാണ് പീഡനത്തിനിരയായത്. ഭാര്യ വീട്ടിലില്ലാത്ത നേരത്ത് എത്തുന്ന കുട്ടികളെ ലാപ്‌ടോപ്പില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചാണ് ലൈംഗിക പീഡനത്തിരയാക്കിയതെന്നാണ് വിവരം.
ഒരു പെണ്‍കുട്ടി വീട്ടില്‍ ചെന്ന് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ ബന്ധുക്കള് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക നടത്തിയ സമയോജിത നീക്കമാണ് സംഭവം പുറത്തറിയാന്‍ സഹായകമായത്. കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ അവര്‍ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തിയ ശേഷം കുമ്പള പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസും സത്വര നടപടി സ്വീകരിച്ചു. ബന്തിയോട് അടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന പൊലീസ് ഗള്‍ഫുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 42കാരനായ ഇയാള്‍ക്ക് കൊച്ചിയില്‍ രണ്ട് ഭാര്യമാരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അശ്ലീല സീഡികളും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment