കാസര്‍കോട്: നാടിനും സമൂഹത്തിനും കരുത്തുപകരേണ്ട യുവത്വം വാട്‌സ് അപ്പിലും ഫെയ്‌സ് ബുക്കിലും സമയം പാഴാക്കുകയാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ചെങ്കള പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
സോഷ്യല്‍ മീഡിയ അടക്കമുള്ള ആധൂനിക കണ്ടുപിടുത്തങ്ങള്‍ നാടിന്റെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍ ഭൂരിഭാഗം യുവാക്കളും വാട്‌സപ്പിലും ഫെയ്‌സ് ബുക്കിലും അനാവശ്യ ചര്‍ച്ചകള്‍ നടത്തിയും സ്വന്തം ഫോട്ടോയുടെ സൗന്ദര്യം ആസ്വദിച്ചും അധാര്‍മ്മിക ചിത്രങ്ങള്‍ കണ്ടും സമയം പാഴാക്കുകയാണ്. പാതിരാത്രി പോലും വാട്‌സ്അപ്പില്‍ മുഴുകുന്ന യുവാക്കള്‍ സാമൂഹ്യ ബാധ്യതകള്‍ മറുന്നുപോവുകയാണെന്നും സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രത്യേക സമയം ക്രമീകരിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.കെ.അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. സുബൈര്‍ മാര അധ്യക്ഷത വഹിച്ചു. ഹമീദ് ബെദിര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞിചെര്‍ക്കള, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, നാസര്‍ ചായിന്റടി, ടി.ഡി.കബീര്‍ തെക്കില്‍, പി.ഡി.എ.റഹ്മാന്‍, ഹാരിസ്തായല്‍, ഇബ്രാഹിംബേര്‍ക്ക, എന്‍.എ.താഹിര്‍, സി.എ.അഹമ്മദ് കബീര്‍, ഹാഷിം ബംബ്രാണി, സി.എം.എ.സിദ്ദീഖ് സംസാരിച്ചു.
ഭാരവാഹികള്‍: ഇബ്രാഹിം ബേര്‍ക്ക(പ്രസി)സി.ടി.റിയാസ്, ഷറഫുദ്ദീന്‍ ബേവിഞ്ച, സി.എം.എ.മാലിക് ചെങ്കള(വൈസ് പ്രസി) സി.എം.എ.സിദ്ദീഖ്(ജന സെക്ര) മനാഫ് ഇടനീര്‍, ബഷീര്‍ നാല്‍ത്തടുക്ക, ഷൗക്കത്ത് പടുവടുക്ക(ജോ സെക്ര) സി.സലിം(ട്രഷ)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment