കാസര്‍കോട്: തമിഴ് പുതുക്കോട്ടയിലെ മണി താളിപ്പടപ്പിലെ താരമായി. ജൂനിയര്‍ വിഭാഗം 200, 400, 800 മീറ്ററില്‍ മിന്നുംവിജയം നേടിയ മണി എന്ന പി.മണികണ്ഠന് സംസ്ഥാനമത്സരത്തില് ജില്ലയുടെ പ്രതീക്ഷയായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
താളിപ്പടുപ്പില്‍ നടന്ന റവന്യൂ ജില്ലാ കായികമേളയില്‍ മൂന്നിനങ്ങളിലും മികച്ച സമയത്തോടെ ഒന്നാമതെത്തിയ മണി മേളയുടെ താരവുമായി. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ് മണി. ജനിച്ചത് തമിഴ് മണ്ണിലാണെങ്കിലും താരമായത് ഉദുമയുടെ ട്രാക്കില്‍നിന്നാണ്.
ബാര്‍ബര്‍ തൊഴിലാളിയായ പി.സുബ്രഹ്മണ്യന്റെയും ശെല്‍വിയുടെയും മകനാണ്. കഴിഞ്ഞ വര്‍ഷം 400 മീറ്ററില്‍ ഒന്നാംസ്ഥാനവും 200ല്‍ രണ്ടാംസ്ഥാനവും നേടിയിരുന്നു.
No comments:
Post a Comment