ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തിനിടെ തലയ്ക്കു പിന്നില്‍ പന്തുകൊണ്ട ഫില്‍ ഹ്യൂസ് പിച്ചില്‍ വീഴുകയായിരുന്നു. ഫാസ്റ്റ് ബോളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്താണ് ഫ്യൂസിന്റെ മരണത്തിന് കാരണമായത്. ഹ്യൂസിനോടുള്ള ആദരസൂചകമായി ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഇപ്പോള്‍ നടക്കുന്ന മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. കൂടാതെ മല്‍സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കൗണ്‍സലിങ് നല്‍കാനും തീരുമാനമായി.
ഓസിസിന് വേണ്ടി 26 ടെസ്റ്റ് മല്‍സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ഈ ഇരുപത്തിയാറുകാരന്‍. ഈ വര്‍ഷം ഒക്‌ടോബര്‍ 12ന് പാക്കിസ്ഥാനെതിരെയാണ് അവസാന ഏകദിന മല്‍സരം കളിച്ചത്. നിരവധി ആഭ്യന്തര ടീമുകള്‍ക്ക് വേണ്ടിയും ഹ്യൂസ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.


No comments:
Post a Comment