Latest News

പി.എം.ഹനീഫ് നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ അല്‍ഭുതം കാട്ടിയ പൊതുപ്രവര്‍ത്തകന്‍:പി.എം.സാദിഖലി

കാസര്‍കോട്: സേവനങ്ങളെ സ്വയം കൊട്ടിഘോഷിക്കുന്നവര്‍ക്കിടയില്‍നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ അല്‍ഭുതം കാട്ടിയ പൊതുപ്രവര്‍ത്തകനായിരുന്നു മുസ്‌ലിംയൂത്ത്‌ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫ് എന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി പറഞ്ഞു. സ്വകാര്യ ദു:ഖങ്ങളെ സ്വയം കടിച്ചമര്‍ത്തി സമൂഹത്തിനുവേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിച്ച ജനകീയ നേതാവിയിരുന്ന ഹനീഫ് എന്നും ആ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പി.എം.ഹനീഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. 

കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി മികച്ച പ്രവര്‍ത്തനം നടത്തുന്ന ഉപ്പളയിലെ മോണു ഹിന്ദുസ്ഥാന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പി.എം. ഹനീഫ് പുരസ്‌കാരം സമ്മാനിച്ചു. 

യൂസുഫ് പടനിലം അനുമോദന പ്രസംഗം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, യൂത്ത്‌ലീഗ് ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, അഷ്‌റഫ് എടനീര്‍, പി.എസ്. നജീബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷാഫി മലപ്പുറം, സി.എല്‍. റഷീദ് ഹാജി, അസ്‌ലം പടന്ന, സയ്യിദ് ഹാദി തങ്ങള്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, ടി.എ. ഷാഫി, ഖാദര്‍ ചെങ്കള, എം.എം.കെ.ഉറുമി, സി.എല്‍.ഹമീദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഹാഷിം ബംബ്രാണി പ്രസംഗിച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.