Latest News

സൈബര്‍ ലോകത്ത് പുതിയ കാല്‍വെപ്പുകളുമായി സുന്നി ഓണ്‍ ലൈന്‍ വിംഗ്

കോഴിക്കോട്: സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന ശൈലികളുമായി ഈയിടെ രൂപം കൊണ്ട സുന്നി ഓണ്‍ ലൈന്‍ വിംഗിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നു. കാന്തപുരം വിഭാഗം സുന്നി അനുഭാവികളുടെ വിശാല സ്വതന്ത്ര കൂട്ടായ്മയായ SOW ഫെയ്‌സ്ബുക്ക്,ട്വിറ്റര്‍,യൂറ്റൂബ്,ബൈലക്‌സ്,വാട്‌സ്അപ്പ് രംഗങ്ങളില്‍ സജീവമായ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് പ്രവര്‍ത്തനം സജീവമാക്കുന്നത്.

സംഘടനയുടെ ഔദ്യോഗിക ഘടകമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ പ്രാസ്ഥാനിക ചലനങ്ങള്‍ക്ക് സത്യസന്ധവും ഏകീകൃതവുമായ രൂപം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് SOW പ്രതിനിധികള്‍ പറഞ്ഞു.

കാന്തപുരത്തിന്റെ കര്‍ണ്ണാടക യാത്രയുടെ ഭാഗമായി 'ടോപ്പ് 10 ഡേയ്‌സ്' എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 2 വരെ ഓണ്‍ലൈന്‍ കാംപയിന്‍ സോഷ്യല്‍ മീഡിയകളില്‍ മണിക്കൂറുകള്‍ കൊണ്ട് വൈറലായി മാറി. 'ഐ സപ്പോര്‍ട്ട് കര്‍ണാടക യാത്ര' എന്ന പ്രൊഫൈല്‍ പിക്ചര്‍ പതിനായിരങ്ങളാണ് ഏറ്റെടുത്തത്.

സമൂഹത്തിലെ ഉന്നതര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നവരെയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും SOW ശ്രമം നടത്തുന്നു. അര ഡസനോളം വാട്‌സ് അപ്പ് ഗ്രൂപ്പുകളിലാണ് വിംഗിന്റെ ചര്‍ച്ചകളും തീരുമാനങ്ങളും .

ഏകീകൃതമായ ആശയപ്രചാരണത്തിന് സുന്നി ഓണ്‍ലൈന്‍ വിംഗ് ഫെയ്‌സ്ബുക്ക് പേജും നിലവിലുണ്ട്. വാരാന്ത്യ ആത്മീയ വേദികള്‍ , സോഷ്യല്‍ വര്‍ക്ക്എജ്യുഹെല്‍പ്പ്, സംശയ നിവാരണം എന്നിയ വിംഗിന്റെ പ്രവര്‍ത്തനങ്ങളാണ്. 

SOW സ്‌പോണ്‍സര്‍ ചെയ്ത മര്‍ക്കസ് സമ്മേളന പരസ്യം പതിച്ച കെഎസ്ആര്‍ടിസി ബസ് ഇപ്പോള്‍ തൃശൂര്‍ കോഴിക്കോട് റൂട്ടിലോടുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളിലും ലണ്ടനിലും SOW ക്കു പ്രതിനിധികള്‍ ഉണ്ട്. SOW യുടെ അംഗങ്ങള്‍ക്ക് എല്ലാം ഫേസ്ബുക്കില്‍ 5000 മുതല്‍ 60000 വരെ ലൈകുളള പേജ്‌ സ്വന്തംമുളളവരും ട്വിറ്റര്‍ ഗോഗുല്‍പ്ലസ് പോലെയുളള സൗഹൃതകൂട്ടായ്മയില്‍ സജീവസാനിത്യമുളളവരുമാണ്   പലരും ബ്ലോഗില്‍ലെ നിറസാനിത്യവുമാണ്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.