കാസര്‍കോട്: സ്‌കൂളില്‍ സഹപാഠി പിറന്നാള്‍ദിനത്തില്‍ നല്‍കിയ മിഠായി കഴിച്ച 18 വിദ്യാര്‍ഥികള്‍ക്കു വിഷബാധയേറ്റു. കാസര്‍കോട് കൊല്ലങ്കാനം സെന്റ് തോമസ് യുപി സ്‌കൂളിലെ രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികള്‍ക്കു ചികില്‍സ നല്‍കിയശേഷം വൈകിട്ടോടെ വിട്ടയച്ചു.
മിഠായിയുടെ സാംപിള്‍ ശേഖരിച്ചു വിദഗ്ധപരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ കോഴിക്കോട്ടെ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. വിഷബാധയുണ്ടാക്കിയ മിഠായിയുടെ ശേഖരം പിന്നീട് അധികൃതര്‍ സീല്‍ ചെയ്തു.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. സ്‌കൂളിനു സമീപത്തെ കടയില്‍നിന്നു വാങ്ങിയ മിഠായികള്‍ വിദ്യാര്‍ഥി സഹപാഠികള്‍ക്കു നല്‍കുകയായിരുന്നു. മിഠായി കഴിച്ച് അരമണിക്കൂറിനുശേഷം വിദ്യാര്‍ഥികള്‍ക്കു കഠിനമായ വയറുവേദനയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ചില വിദ്യാര്‍ഥികള്‍ ഛര്‍ദിച്ചു ക്ലാസില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പരിശോധനയില്‍ കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റെന്നു കണ്ടെത്തിയതിനാല്‍ 11 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട ഏഴുകുട്ടികളെ പ്രാഥമിക ചികില്‍സയ്ക്കുശേഷം വിട്ടയയ്ക്കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്നു മിഠായി വില്‍പ്പന നടത്തിയ കടയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. മിച്ചമുണ്ടായിരുന്ന മിഠായികളില്‍നിന്നു സാംപിള്‍ ശേഖരിച്ചശേഷം സീല്‍ ചെയ്തു കസ്റ്റഡിയിലെടുത്തു. മിഠായി വാങ്ങിയ മാര്‍ക്കറ്റിലെ മൊത്തവിതരണക്കടയിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment