മര്‍കസ് നഗര്‍ (കാരന്തൂര്‍): തീവ്രവാദ പ്രവണതകളെ ആത്മീയ ബോധനത്തിലൂടെ ചെറുത്തു ത്തോല്‍പ്പിക്കുമെന്ന പ്രതിജ്ഞയോടെ കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം.
ആഗോള സമൂഹത്തിന്റെ പരിഛേദമായി 30 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ, ഭീകര്‍ക്കെതിരായ പോരാട്ടത്തില്‍ ലോക ജനത ഒറ്റക്കെട്ടാണന്ന പ്രഖ്യാപനമായി.
നാലു നാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനം സഊദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. ഫൈസ് അല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. അറബ് ലോകവും കേരളീയ സമൂഹവും തമ്മിലുള്ള ചിരപുരാതന ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതില്‍ മര്‍കസ് ശില്‍പി കാന്തപുരത്തിന്റെ മധ്യേഷ്യന്‍ യാത്രകള്‍ ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് സഊദി ഭരണകൂടത്തിന്റെ പ്രത്യേക അതിഥിയായി അദ്ദേഹത്തെ ഞങ്ങള്‍ സൗദിയിലേക്ക് ക്ഷണിച്ചത്. മര്‍കസ് മതപഠനത്തോടൊപ്പം ശാസ്ത്രവും സാങ്കേതികവും കൂട്ടിയിണക്കുന്നു. വിജ്ഞാന രംഗത്ത് ലോക സമൂഹത്തിന് മാതൃക സൃഷ്ടിച്ച പൂര്‍വ്വിക പണ്ഡിതന്മാരുടെ പാരമ്പര്യമാണ് കാന്തപുരവും മര്‍കസും കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഊദി രാജകുടുംബവും ജിദ്ദ ഭരണകൂടവും മര്‍കസ് സമ്മേളനത്തിന് ആശംസകള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ചിത്താരി കെ.പി.ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജിദ്ദ മേയര്‍ ശൈഖ് ഉസ്മാന്‍ ബിന്‍ യഹ്‌യ അല്‍ശഹ്‌രി, ബ്രൂണെ അംബാസഡര്‍ സിദ്ദീഖ് അലി, ശൈഖ് അബൂമാജിദ്, ശൈഖ് അബ്ദുല്ല അല്‍ശിബിലി, ശൈഖ് ഹാശിം ബിന്‍ അഹ്മദ് സ്വാലിഹ് അല്‍ജന്‍ദന്‍ (സൗദി അറേബ്യ), എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, അന്‍വര്‍ ഉമര്‍, ബി.എം.മുംതാസ് അലി, അമാനുല്ലാ ഖാന്‍, അബ്ദുല്‍ റശീദ് ഹാജി, എ.കെ.മുഹമ്മദ് ഫൗസിര്‍ പ്രസംഗിച്ചു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.
രാത്രി നടന്ന ആത്മീയ സംഗമത്തില്‍ സയ്യിദ് അമീന്‍ മിയ ബറകാത്തി മുഖ്യാതിഥിയായിരുന്നു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങല്‍, സയ്യിദ് ഹബീബ് കോയമ്മ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, സയ്യിദ് അതാഉല്ല തങ്ങള്‍, സയ്യിദ് പി.കെ.എസ്.തങ്ങള്‍, സയ്യിദ് അസ്‌ലം ജിഫ്രി, സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, ഇ.കെ.മുഹമ്മദ് ഖാദിരി, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, പി.എ.ഹൈദ്രൂസ് മുസ്‌ലിയാര്‍, ഇ.കെ.ഹുസൈന്‍ ദാരിമി, കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
വെളളിയാഴ്ച വൈകീട്ട് മൂന്നിന് നോളജ് സിറ്റിയില്‍ പ്രവാസി സംഗമം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. നാലിന് യുനാനി മെഡിക്കല്‍ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും. മര്‍കസ് നഗറില്‍ നാലിന് ആദര്‍ശ സമ്മേളനവും ഏഴിന് ഖുര്‍ആന്‍ സമ്മേളനവും നടക്കും.
കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, എം.ഐ.ഷാനവാസ് എം.പി, എം.എല്‍.എമാരായ സി.മോയിന്‍കുട്ടി, അന്‍വര്‍ സാദത്ത്. കാലികറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ.എം അബ്ദുസ്സലാം വിവിധ സെഷനുകളില്‍ പ്രസംഗിക്കും. സമ്മേളനം ഞായാറാഴ്ച വൈകീട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment