Latest News

ബേവിഞ്ച സ്റ്റാര്‍ നഗറില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കാസര്‍കോട്: ബേവിഞ്ച സ്റ്റാര്‍ നഗറില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഗ്യാസ് ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണ്.

കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിസരത്ത് നിന്നും ആളുകളെ ദൂരേക്ക് മാറ്റി. സംഭവസ്ഥലത്തേക്ക് ആരേയും പോലീസ് കടത്തിവിടുന്നില്ല.

മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് വ്യാഴാഴ്ച രാത്രി 8.20 മണിയോടെ മറിഞ്ഞത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിട്ടു.




Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.