Latest News

പേരാല്‍ ഉപതെരെഞ്ഞെടുപ്പ്: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ലീഗ് നേതാവ് അപമാനിച്ചതായി പരാതി

കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അപമാനിച്ചതായി പരാതി. അപമാനം സഹിക്കവയ്യാതെ ബോധരഹിതയായി വീണ റംലയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വോട്ടര്‍മാര്‍ക്ക് മുമ്പില്‍ വെച്ച് കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍ പരസ്യമായി അപമാനിച്ചുവെന്ന് കാട്ടി റംല ജില്ലാ കലക്ടര്‍ക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ പോലീസ് ചീഫിനും, വനിതാ കമ്മീഷനും, കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കി.

ആളുകളുടെ മുമ്പില്‍ വെച്ച് വേശ്യയെന്ന് പറഞ്ഞ് അപമാനിച്ചുവെന്നാണ് പരാതി. റംലയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റാണ് ലീഗ് നേതാവായ വിപി അബ്ദുല്‍ ഖാദര്‍. നോമിനേഷന്‍ സമയത്തും റംലയുടെ പത്രിക തള്ളിക്കാന്‍ ലീഗ് പ്രദേശിക നേതൃത്വം ആസൂത്രിതമായ ശ്രമം നടത്തിയിരുന്നതായും റംലയെ അനുകൂലിക്കുന്നവര്‍ പറയുന്നു. റംലയുടെ നോമിനേഷന്‍ സൂക്ഷ്മ പരിശോധനയ്‌ക്കെടുത്തപ്പോള്‍ ലീഗ് നേതാക്കള്‍ ചില രേഖകള്‍ കൊണ്ടുവന്ന് റംലയുടെ നോമിനേഷന്‍ തള്ളിക്കാന്‍ ശ്രമിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡണ്ടായിരുന്നപ്പോള്‍ റംല ഉപയോഗിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡും മറ്റും പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിച്ചില്ലെന്നായിരുന്നു ലീഗിന്റെ വാദം. പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ റംല തിരിച്ചറിയില്‍ കാര്‍ഡ് ഉള്‍പെടെയുള്ള രേഖകള്‍ ഓഫീസിലെ ഷെല്‍ഫില്‍ ഭദ്രമായി വെച്ച് പൂട്ടിയിരുന്നു. ഈ ഷെല്‍ഫ് പിന്നീട് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ റംല കുമ്പള പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തുകയും ചെയ്തിയിരുന്നു. പത്രിക സ്വീകരിക്കാതിരിക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന് പറഞ്ഞ് ലീഗിന്റെ വാദം കമ്മീഷന്‍ തള്ളുകയായിരുന്നു. സൂക്ഷ്മ പരിശോധന വേളയില്‍ ലീഗ് ഇതിന്റെ പേരില്‍ ഇറങ്ങിപ്പോക്കും നടത്തി. പേരാല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ലീഗ് പ്രദേശിക നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും അഭിമാന പ്രശ്‌നമായതോടെയാണ് ഏതുരീതിയിലും റംലയ്‌ക്കെതിരെ നീങ്ങാന്‍ പ്രദേശിക നേതൃത്വം രംഗത്തു വന്നതെന്നാണ് റംലയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഉപതിരഞ്ഞടുപ്പില്‍ ലീഗ് കള്ളവോട്ടിനുള്ള ശ്രമവും നടത്തിയതായി എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു. എന്നാല്‍ കള്ളവോട്ട് ശ്രമം തടയാന്‍ കഴിഞ്ഞതായാണ് ഇവരുടെ അവകാശ വാദം. തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ ലീഗിനും റംലയ്ക്കും സിപിഎം സ്ഥാനാര്‍ത്ഥിക്കും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പ് ഫലം അറിയുമ്പോള്‍ അത് കുമ്പളയിലെ പ്രദേശിക രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ കക്ഷിനേതാക്കള്‍ പറയുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.