ബംഗളൂരു: ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാത്രി 8.30നായിരുന്നു സ്ഫോടനം. തീവ്രത കുറഞ്ഞ ബോംബാണ് പൊട്ടിയതെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ചെന്നൈ സ്വദേശിനിയായ ഭവാനി ദേവിയാണ് മരിച്ചത്. ചെന്നൈ സ്വദേശി കാര്‍ത്തിക്കിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ അതീവ ജാഗ്രത നിര്‍ദേശം നല്കി.
കോക്കനറ്റ് ഗ്രൂവ് റസ്റ്റോറന്റിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് എന്നാണ് ആദ്യം ആളുകള്‍ വിചാരിച്ചത്. പിന്നീടാണ് ഇത് സ്ഫോടനമായിരുന്നുവെന്ന് മനസിലായതെന്ന് ദൃസാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. മരിച്ച സ്ത്രീയുടെ മുഖം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. ബെംഗളൂരുവിിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഒരിടത്താണ് സ്ഫോടനം ഉണ്ടായത്.
കര്‍ണാടക ഡിജിപി എല്‍. പച്ചൗ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഐഇഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചു. ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment