Latest News

സൈനുല്‍ ആബിദ് വധം; കാസര്‍കോട്ടെ യുവാവ് മലപ്പുറത്ത് പിടിയില്‍

കാസര്‍കോട്: തളങ്കര നുസ്രത്ത് നഗര്‍ തൗഫീഖ് മന്‍സിലിലെ സൈനുല്‍ ആബിദിനെ (22) എം.ജി. റോഡിലെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുള്ള ജെ.ജെ. ബെഡ് സെന്ററില്‍ കയറി കുത്തിക്കൊന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കൊലയ്ക്ക് മുമ്പ് വന്‍ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ശബരിമല ദര്‍ശനത്തിന് കാല്‍നടയായി പുറപ്പെട്ട അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് മലപ്പുറത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജ്യോതിഷിനെ നാലാംമൈലില്‍ വെച്ച് വെട്ടിക്കൊല്ലാന് ശ്രമിച്ച വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നു പ്രതികള് പൊലീസിന് വിവരം നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന് പേരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തിവരുന്നു.
ബീരന്ത്ബയല് ഉമാനഴ്‌സിങ് ഹോമിന് സമീപത്തെ ഇലക്ട്രീഷ്യന് തേജസ് (19), പാറക്കട്ട സ്വദേശിയും ഐഡിയ മൊബൈല്‍ ഫോണ് കമ്പനിയുടെ റപ്രസെന്റേറ്റീവുമായ അഭിഷേക് (20), പെയിന്റിങ്് തൊഴിലാളി കൂഡ്‌ലു പച്ചക്കാട്ടെ അക്ഷയ്‌റായ് (24) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന കേസില് രണ്ടു പേരെ കൂടി പൊലീസ് തിരയുന്നതായി അറിയുന്നു. 

ആബിദിനെ നിരീക്ഷിക്കാന് തേജസും അഭിഷേകും സഞ്ചരിച്ച കെ.എല്. 14 ക്യു 5519 ഹോണ്ട സ്‌കൂട്ടറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ബൈക്ക് കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബൈക്കുകള് കൂടി കണ്ടെത്താനുണ്ടെന്നറിയുന്നു.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഒരു സല്‍ക്കാര ചടങ്ങ് നടക്കുന്നതിനിടയിലാണ് കൊല നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നാണ് വിവരം. ജ്യോതിഷിനെ കൊല്ലാന് നോക്കിയവരോട് പകരം ചോദിക്കണമെന്ന് സംഘം തീരുമാനിക്കുകയായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്യോതിഷ് വധക്കേസിലെ പ്രതികള്‍ അറസ്റ്റിലായ സമയത്ത് മാധ്യമങ്ങളില്‍ വന്ന ഫോട്ടോ തപ്പിയെടുത്ത് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു.

 പ്രതികളായ ഏഴുപേര്‍ക്കും വാട്‌സ് ആപ്പുള്ള മൊബൈല് ഇല്ലായിരുന്നു. അതിനാല് അന്ന് സല്‍ക്കാരത്തില് പങ്കെടുക്കാനെത്തിയ അക്ഷയ് റായിയുടെ മൊബൈല്‍ നമ്പര്‍ നല്കി. അക്ഷയ് റായ്ക്കാണ് ജ്യോതിഷ് വധശ്രമക്കേസില്‍പ്പെട്ട നാലുപേരടങ്ങിയ ഫോട്ടോ അയച്ചു കൊടുത്തത്. അവിടെ വെച്ച് തന്നെ പ്രതികളെ കൈകാര്യം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു..
സൈനുല് ആബിദിന് കടയുണ്ടെന്നും എളുപ്പം കണ്ടെത്താനാകുമെന്ന് പ്രതികള്ക്ക് ബോധ്യമായി. അതോടെ കൊല നടത്തേണ്ട സാഹചര്യം നോക്കിയിരിക്കയായിരുന്നുവത്രെ. കൊല നടന്ന 22ന് രാത്രി തേജസും അഭിഷേകും സ്‌കൂട്ടറില് നഗരത്തില് കറങ്ങിക്കൊണ്ടിരുന്നു. ഒടുവില് ജനത്തിരക്ക് കുറഞ്ഞപ്പോള് സൈനുല് ആബിദ് കടയിലുണ്ടെന്ന് ഉറപ്പ് വരുത്തി വിവരം കൊലയാളി സംഘത്തിന് കൈമാറുകയായിരുന്നു. 

മൂന്ന് ബൈക്കുകളിലായാണ് സംഘം സബ്ജയിലിന് പിറകിലെത്തിയത്. രണ്ട് ബൈക്കില് നാലുപേരും ഒരു ബൈക്കില് മൂന്നുപേരും ഉണ്ടായിരുന്നു. ബൈക്ക് റോഡരികില് നിര്ത്തി നടന്നാണ് എം.ജി. റോഡിലെത്തിയത്. കൊല നടത്തിയ ശേഷം ഓടി. ആള്ക്കൂട്ടം പിന്തുടരുന്നുണ്ടെന്ന് തോന്നി രണ്ടുപേര് വഴിമാറി ഓടി. അതിനാല് ഒരു ബൈക്ക് എടുക്കാന് കഴിഞ്ഞില്ല. അഞ്ചുപേര് രണ്ടു ബൈക്കുകളിലായി രക്ഷപ്പെട്ടു. ബൈക്ക് എടുക്കാതെ പോയ രണ്ടുപേര് ബീരന്തബയല് വഴി രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത.
കൊലയാളികള് ഓടിയത് സബ്ജയിലിന് പിറകുവശത്തുകൂടിയാണെന്ന് ചിലര് പൊലീസിന് ഉടന് വിവരം നല്കിയിരുന്നു. ഉടന് പൊലീസ് എത്തിയതിനാല് ഉപേക്ഷിക്കപ്പെട്ട ബൈക്ക് കണ്ടെത്തി. അതിലൂടെ അന്വേഷണത്തിന് തുമ്പുണ്ടാവുകയും ചെയ്തു.
മൊബൈല് ടവര്‍ നോക്കി പൊലീസ് പിറകെ വരുമെന്ന് മനസ്സിലാക്കിയ പ്രതികള്‍ കൊല നടത്തുന്നതിന് മിനുട്ടുകള്ക്ക് മുമ്പ് തന്നെ മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്തിരുന്നു. അതിനു ശേഷം ഇതുവരെ മൊബൈല് ഫോണ് ഓണ് ചെയ്തിട്ടില്ല. അതിനാല് തന്നെ ഒളി സങ്കേതം കണ്ടുപിടിക്കാന് പൊലീസ് പ്രയാസപ്പെടുന്നു. 

ഗൂഢാലോചനയില് ജ്യോതിഷിന് പങ്കുണ്ടോ എന്ന കാര്യം പൊലീസ് തലനാരിഴ കീറി പരിശോധിക്കുന്നു. ഉണ്ടെങ്കില് പ്രതികളുടെ ഒളിസങ്കേതത്തെക്കുറിച്ച് അറിഞ്ഞിരിക്കാന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. നഗരമധ്യത്തില് കൊല നടത്തിയ സംഘത്തെ എത്രയും വേഗം കണ്ടെത്തുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. പ്രതികള്ക്ക് ആര് സഹായം ചെയ്താലും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഡി.വൈ.എസ്.പി.: ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഊണും ഉറക്കവും വിട്ട് കേസന്വേഷിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് തോംസണ് ജോസ് മേല്‌നോട്ടം വഹിക്കുന്നു. പ്രതികളെ കണ്ടെത്താനുള്ള ഏതു നീക്കത്തിനും ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നാണ് അറിയുന്നത്. 

ശബരിമലയിലേക്ക് കാല്‌നടയായി പുറപ്പെട്ട ജ്യോതിഷിനെ കസ്റ്റഡിയിലെടുക്കും മുമ്പ് ഇക്കാര്യം ആഭ്യന്തരവകുപ്പുമായി കൂടിയാലോചിച്ചതായി അറിയുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.