Latest News

ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളിയുടെ മൃതദേഹം 5 മാസങ്ങള്‍ക്ക് ശേഷം മരുഭൂമിയില്‍ കണ്ടത്തി

ബുറൈദ: 5 മാസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം മരുഭൂമിയില്‍ കണ്ടത്തി. മരുഭൂമിയില്‍ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തത്തെിയ പോലീസ് മൃതദേഹം അല്‍റസ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

തിരുവനന്തപുരം വര്‍ക്കല തോക്കാട് സജീര്‍ മന്‍സിലില്‍ ഷഹാലിന്റെ (44) മൃതശരീമാണ് കണ്ടത്തെിയത് . ബുറൈദയില്‍ നിന്ന് 140 കിലോ മീറ്റര്‍ അകലെ നബഹാനിയ ഗ്രാമത്തിനു അടുത്ത മരുഭൂമിയില്‍ ആണ് മൃതദേഹം കരിഞ്ഞുണങ്ങിയ രൂപത്തില്‍ കണ്ടത്തിയത്.

സഹോദരന്‍ ഷാനവാസിനൊപ്പം അല്‍ഹസയില്‍ ബേക്കറി നടത്തുകയായിരുന്ന ഷഹാല്‍. കഴിഞ്ഞ ജൂലൈയിലാണ് ഹുഫൂഫിലെ സ്വകാര്യ ഉംറ സര്‍വീസിന് കീഴില്‍ ഷഹാല്‍ മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പോയത്. ഉംറ നിര്‍വഹിച്ചതിനുശേഷം സിയാറത്തിനു വേണ്ടി മദീനയില്‍ എത്തി പള്ളി സന്ദര്‍ശനത്തിന് ശേഷം ഷഹാലിനെ കാണാതാവുകയായിരുന്നു. മദീനയില്‍ വരുമ്പോള്‍ ഷാഹാല്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു
ഫോണില്‍ ബന്ധപ്പെട്ടുവെകിലും,നില്‍ക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുവാനോ, ഉംറ സംഘത്തോടപ്പം ഷാഹാലിനു ചേരാന്‍ സാധിക്കാതെ, ഉംറ സംഘം മണിക്കൂറുകള്‍ കാത്തതിനു ശേഷം മദീന വിടുകയായിരുന്നു. കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ ഷഹാല്‍ വഴി അറിയാതെ വലഞ്ഞു തളര്‍ന്നു വീണതാകാം മരണകാരണമെന്ന് സംശയിക്കുന്നു .മൃതദേഹം ബുറൈദയില്‍ ഖബറടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.