Latest News

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂര്‍ണ്ണം

കാഞ്ഞങ്ങങ്ങാട്: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ നടത്തുന്ന മേഖലാ അടിസ്ഥാനത്തിലുള്ള പണിമുടക്കിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ പണി മുടക്കി. 

പത്താം ഉഭയകക്ഷിക്കരാര്‍ ഉടന്‍ പിന്‍വലിക്കുക, ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനും, പരസ്പരം ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജനകീയ ബാങ്കിംഗ് നടപ്പിലാക്കുക, പുറം കരാര്‍ നിയമം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണി മുടക്ക്. കാസര്‍കോടും, കാഞ്ഞങ്ങാട്ടും പണി മുടക്ക് സമാധാനപരമായിരുന്നു. പണിമുടക്ക് മൂലം ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും, ക്ലിയറിംഗ് ഹൗസ് പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു. 

യുഎഫ്ബിയു ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയ്ക്ക് മുന്നില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. നന്ദകുമാര്‍ നായര്‍, ബി.കൃഷ്ണന്‍, പി.വി.രവീന്ദ്രന്‍, വി.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീജിത്ത്, ജയരാജന്‍ കലൂര്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.