കാഞ്ഞങ്ങാട്: ബാര്‍ക്കോഴ വിവാദത്തില്‍ വട്ടംകറങ്ങുന്ന ധനകാര്യ മന്ത്രി കെ എം മാണിക്ക് ഇനിയുള്ള കാലം ജയിലില്‍ കുര്‍ബാന നടത്താമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടി വി രാജേഷ് എംഎല്‍എ.
ബാര്‍കോഴ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിയെ ജയിലില്‍ അടക്കുന്നത് വരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭ രംഗത്തുണ്ടാകും. കേരളം കണ്ടതില്‍ വെച്ച് രാഷ്ട്രീയ രംഗത്തെ കള്ളന്മാരില്‍ മുഖ്യ കള്ളനാണ് മാണി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉമ്മന്‍ ബോഡിയായി മാറിയിരിക്കുകയാണ്. വെള്ളിമൂങ്ങ സിനിമയില്‍ ആള്‍ക്കാരെ പറ്റിച്ചും രസിപ്പിച്ചും കഴിയുന്ന ബഫൂണ്‍ കഥാപാത്രം പോലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം. മുഖ്യമന്ത്രിയും മാണിയും ചേര്‍ന്ന് ബാര്‍കോഴ കേസ് തേയ്ച്ച് മായ്ച്ച് കളഞ്ഞാലും ഡിവൈഎഫ്‌ഐ അത് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും ഗുരുതരമായ പ്രത്യാഘാതം സര്‍ക്കാര്‍ അനുഭവിക്കേണ്ടി വരുമെന്നും രാജേഷ് മുന്നറിയിപ്പ് നല്‍കി.
ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment