Latest News

ദിലീപും മഞ്ജുവും വേര്‍പ്പിരിഞ്ഞു

കൊച്ചി: താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും വേര്‍പ്പിരിഞ്ഞു. 16 വര്‍ഷമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുവാന്‍ ഇരുവരും തീരുമാനിച്ചതോടെ എറണാകുളം കുടുംബകോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും വ്യാഴാഴ്ച ഇരുവരും കോടതിയെ അറിയിച്ചിരുന്നു.

മകള്‍ മീനാക്ഷി ദിലീപിനൊപ്പം താമസിക്കുമെന്നും ആവശ്യമുള്ളപ്പോള്‍ മഞ്ജുവിന് കുട്ടിയെ കാണാമെന്നും ധാരണയുണ്ട്. വിവാഹജീവിത കാലയളവില്‍ സമ്പാദിച്ച സ്വത്തും ജീവനാംശവും വേണ്ടെന്ന് മഞ്ജു കോടതിയെ അറിയിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങളില്‍ കോടതിക്ക് പുറത്ത് ധാരണയിലെത്തിയ ശേഷമാണ് ഇരുവരും കോടതിയെ സമീപിച്ചത്.

ഈ കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചയാകരുതെന്നും ആവശ്യപ്പെട്ടിരുന്നു. 2014 ജൂലൈ 24നാണ് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും ചേര്‍ന്ന് വിവാഹമോചന ഹര്‍ജി നല്‍കിയത്.

സിനിമയില്‍ ജോഡികളായി അഭിനയിച്ചിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതും. വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് മാറി നില്‍ക്കുയായിരുന്ന മഞ്ജുവാര്യര്‍ അടുത്തിടെ വീണ്ടും സജീവമായി. ഒരുവര്‍ഷത്തിലേറെയായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.