Latest News

കാണാതായ ഭാര്യയും കുഞ്ഞും തിരിച്ചെത്തി; പരാതിക്കാരനായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

ബേക്കല്‍: 20 ദിവസം മുമ്പ് കാണാതായ ഭാര്യയും കുഞ്ഞും തിരിച്ചെത്തി. ഇതേ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഇവരെ കൂട്ടികൊണ്ടുപോകാനെത്തിയ യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി.

പെരിയ കല്യോട്ടെ പാലയുടെ മകനും തേപ്പ് തൊഴിലാളിയുമായ എച്ച് രാജനാണ് (29) പോലീസ് മര്‍ദ്ദനമേറ്റത്. രാജന്റെ ഭാര്യ ബിന്ദുവിനെയും ഏഴ് വയസ്സുള്ള മകള്‍ രാഗി മോളെയും ഇരുപത് ദിവസം മുമ്പാണ് കാണാതായത്. 

പിതാവ് അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ രാജന്‍ ഈ ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്താണ് ഭാര്യ ബിന്ദു കുട്ടിയെയും കൊണ്ട് നാട് വിട്ടത്.
ഇതേ തുടര്‍ന്ന് രാജന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ നീലേശ്വരം പോലീസ് ബിന്ദുവിനെയും കുട്ടിയെയും നീലേശ്വരത്തെ ഒരു വീട്ടില്‍ കണ്ടെത്തുകയും ഇരുവരെയും ബേക്കല്‍ പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. 

നീലേശ്വരത്തെ വീട്ടില്‍ ബിന്ദു ജോലി ചെയ്തുവരികയായിരുന്നു. ബേക്കല്‍ സ്റ്റേഷനില്‍ ബിന്ദുവും കുട്ടിയും ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ രാജനെ ഒര പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുകയായിരുന്നു. രാജനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.