വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഹാക്ക് ചെയ്തത് തങ്ങളാണെന്ന് കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പ് ലിസാര്‍ഡ് സ്‌ക്വാഡ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിന്‍ഡര്‍, ഹിപ്ചാറ്റ്, മൈസ്‌പേസ്, എഒഎല്‍ ഇന്‍സ്റ്റന്റ് മെസഞ്ചര്‍, ഹിപ്ചാറ്റ് എന്നീ സൈറ്റുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച കുറച്ചു നേരത്തേക്ക് നിലച്ചിരുന്നു. ഇത് ചെയ്തത് തങ്ങളാണെന്ന അവകാശവാദവുമായി ലിസാര്‍ഡ് സ്‌ക്വാഡ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും തങ്ങളാണെന്ന് ലിസാര്‍ഡ് സ്‌ക്വാഡ് അവാശപ്പെട്ടിരുന്നു.
ചൊവ്വാഴ്ച 11.50 ഓടെയാണ് ഫെയ്‌സ്ബുക്കും മറ്റു സൈറ്റുകളും കിട്ടാതായത്. ലോകംമുഴുവന്‍ ഫെയ്‌സ്ബുക്ക് ക്രാഷ് ചെയ്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയ ഇന്‍സ്റ്റാഗ്രാമും ഡൗണായി. 'സോറി, സംതിങ് വെന്റ് റോങ് എന്ന മെസേജാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. ഒരു മണിക്കൂറിനു ശേഷം സൈറ്റ് തിരിച്ചെത്തി.
ഒരു വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് ഫെയ്‌സ്ബുക്ക് ക്രാഷ് ചെയ്യുന്നത്. എന്നാല്‍ ക്രാഷ് ചെയ്യാന്‍ കാരണമെന്തെന്ന് ഫെയ്‌സ്ബുക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുന്‍പ് ക്രാഷ് ചെയ്തപ്പോഴും അതിന്റെ കാരണം ഫെയ്‌സ്ബുക്ക് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല.

Keywords: Facebook, Tech News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment