റിയാദിലെ ആശുപത്രിയില്‍ വെളളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അബ്ദുല്ല രാജാവിന്റെ അന്ത്യം. 90 വയസ്സായിരുന്നു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.
സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അല്‍ സൗദ് സഉൗദിയുെട പുതിയ ഭരണാധികാരിയായി ചുമതലയേറ്റിട്ടുണ്ട്. 79 വയസ്സുള്ള ആളാണ് സല്‍മാന്‍ രാജകുമാരന്‍. 2005 ഓഗസ്റ്റിലായിരുന്നു അബ്ദുല്ല രാജാവ് ഭരണം ഏറ്റെടുത്തത്. ന്യൂമോണിയാ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറില്ലായിരുന്നു. 2012 ജൂണില്‍ സല്‍മാന്‍ രാജകുമാരനെ പിന്‍ഗാമിയായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
രണ്ട് വിശുദ്ധ ഗേഹങ്ങളുടേയും പരിപാലകന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജാവിന്റെ മരണത്തോടെ സല്‍മാന്‍ രാജാവ് രാജ കുടുംബത്തിന്റെ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുഖ്‌റിന്‍ ആണ് അടുത്ത കിരീടാവകാശി.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment