Latest News

ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് നാദാപുരത്തെ പ്രവാസികള്‍

ദോഹ: ഇരുപതും മുപ്പതും വര്‍ഷം നാടും വീടും വിട്ട് മരുഭൂമിയില്‍ വെന്തുരുകി കഷ്ടപ്പെട്ടുണ്ടാക്കിയതു മുഴുവന്‍ രാവ് ഇരുട്ടി വെളുക്കുമ്പോഴേക്കും നഷ്ടപ്പെട്ടതിന്റെ ഞെട്ടിക്കുന്ന ഓര്‍മയിലാണ് നാദാപുരത്തെ ഇരകള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടതിന്റെ നേരനുഭവങ്ങളാണ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കെട്ടഴിച്ചത്.

www.malabarflash.comനാദാപുരം വെള്ളൂര്‍ ഭാഗത്ത് ഒരു വിലപ്പെട്ട ജീവനും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും നഷ്ടപ്പെടാനിടയാക്കിയ സംഭവങ്ങളില്‍ ഭരണകൂടത്തിനും പ്രദേശത്ത് സ്വാധീനമുള്ള മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന്‌ അവര്‍ പൊട്ടിത്തെറിച്ചു.

സംഭവത്തില്‍ വീട് തകര്‍ക്കപ്പെടുകയും സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്ത ഖത്തറിലെ പ്രദേശത്തുകാരായ പ്രവാസികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരകള്‍ മനസ്സു തുറന്നത്. 23ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ 18 മണിക്കൂറിനകം 48 വീട് പൂര്‍ണമായും 28 വീട് ഭാഗികമായും തകര്‍ക്കപ്പെട്ടു. ഇതില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന 20 പേരുടെ വീടുകളും ഉള്‍പ്പെടും. മുന്‍കൂട്ടിയുള്ള ആസുത്രണമില്ലാതെ ഇത് സാധ്യമല്ലെന്ന് ഇരകള്‍ പറഞ്ഞു.www.malabarflash.com

നേരത്തേ തന്നെ ചില വീടുകള്‍ക്കു മുന്നില്‍ കറുത്ത തുണി കെട്ടി മാര്‍ക്ക് ചെയ്ത് മുസ്ലിം വീടുകള്‍ തിരഞ്ഞു പിടിച്ചാണ് അക്രമിച്ചത്. ഇസ്മാഈല്‍ എന്ന സി.പി.എം പ്രവര്‍ത്തകന്റെ വീടുള്‍പ്പെടെ അക്രമിക്കപ്പെട്ടതില്‍ നിന്നു തികച്ചും വര്‍ഗീയമാണ് അക്രമികള്‍ പെരുമാറിയതെന്നാണ് വ്യക്തമാകുന്നത്. 

കണ്ണൂര്‍ ഭാഗത്ത് നിന്നുള്‍പ്പെടെയുള്ള സി.പി.എമ്മുകാര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് ഇരകള്‍ ആരോപിച്ചു. വിലപ്പെട്ടതു മുഴുവന്‍ കൊള്ളയടിച്ച ശേഷമാണ് വീടുകള്‍ക്കു തീയിട്ടത്. എടുത്തു കൊണ്ടുപോകാന്‍ സാധിക്കാത്തവ കിണറ്റില്‍ തള്ളി.

ഗുജറാത്തിലെ കലാപത്തില്‍ ചുട്ടുകൊല്ലപ്പെട്ട ഇഹ്സാന്‍ ജാഫ്രിയുടേതിന് സമാനമായ അനുഭവം തന്റെ കുടുംബത്തിനുണ്ടാകുമായിരുന്നുവെന്ന് തയ്യുള്ളതില്‍ ഫൈസല്‍ വിവരിച്ചു. അക്രമികള്‍ വന്നപ്പോള്‍ കുടുംബാംഗങ്ങള്‍ വീടിനു മുകളിലേക്കു കയറുകയായിരുന്നു. താഴത്തെ നിലയില്‍ മുഴുവന്‍ തീയിട്ട് സ്വത്തുക്കള്‍ കൊള്ളയടിച്ച് അവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഗ്ലാസ് തകര്‍ത്ത് ടെറസില്‍ നിന്ന് താഴോട്ട് ചാടിയാണ് കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത്. 60 ലക്ഷം രൂയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്.

കാട്ടുമാടത്തില്‍ മഹ്മൂദിന്റെ 70 ലക്ഷം രൂപയുടെ വീടാണ് അഗ്നിക്കിരയാക്കിയത്. ഇദ്ദേഹത്തിന്റെ പിതാവിന്റെ വീടും തകര്‍ക്കപ്പെട്ടു. 35 പവന്റെ സ്വര്‍ണം ഇവിടെ നിന്നു കൊള്ളയടിച്ചു. കാറും ബൈക്കും കത്തിച്ചു. പറക്കുന്നത്ത് അബ്ദുല്ലയ്ക്ക് ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. 31 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ പറക്കുന്നത്ത് മൊയ്തുവിന്റെ വീടിന് അക്രമികള്‍ തീവച്ചെങ്കിലും തീപിടിച്ചില്ല. കാറും സ്‌കൂട്ടറും കത്തിച്ചു. ചക്കരക്കണ്ടി മഹ്മൂദിന് 90 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കടയം കോട്ടമ്മല്‍ സിറാജ്, കമ്മാരത്ത് ഹാഷിം, എടക്കാട്ട് ഹമീദ്, കരിയിലാട്ട് ഇസ്മാഈല്‍, മണിയന്റവിട ഇബ്രാഹിം എന്നിവരും വീടും വാഹനങ്ങളും സ്വത്തുക്കളുമൊക്കെ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

www.malabarflash.comവിലാപ യാത്ര നടക്കുമ്പോള്‍ നാദാപുരത്ത് കലാപം പതിവാണെന്നിരിക്കേ പ്രദേശത്ത് സ്വാധീനവും ഭരണത്തില്‍ പങ്കാളിത്തവുമുള്ള മുസ്ലിം ലീഗിന് തക്ക സമയത്ത് ഇടപെട്ട് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സാധിച്ചില്ല. നാദാപുരം പോലിസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ ആവശ്യത്തിന് ഫോഴ്‌സ് ഇല്ലെന്നും കൂടുതല്‍ ഇടപെടേണെ്ടന്ന് മുകളില്‍ നിന്നുള്ള നിര്‍ദേശമുണെ്ടന്നുമുള്ള മറുപടിയാണ് ലഭിച്ചത്. 

ഇരകളാക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ നഷ്ടപരിഹാരം നല്‍കണം, ഭാവിയില്‍ അക്രമികളില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഇടാക്കാവുന്ന വിധത്തിലുള്ള നിയമം കൊണ്ടു വരണം, പ്രദേശത്ത് ശാശ്വത സമാധാനം ഉണ്ടാക്കുന്നതിന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ചുള്ള സംവിധാനം ഉണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഇരകള്‍ മുന്നോട്ടു വച്ചു.

അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിനുള്ള നിയമനടപടികള്‍ നാട്ടിലും ഇവിടെ എംബസി മുഖേനയും സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം ഹൈക്കോടതയില്‍ പൊതു താല്‍പര്യ ഹരജി നല്‍കുന്നതിനും ആലോചനയുണെ്ടന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി.

ഒ ടി കെ ഉമ്മര്‍, മാട്ടാന്‍ അബ്ദുല്ല, അശ്‌റഫ് ആയാടത്തില്‍, എം ഉസ്മാന്‍, മഠത്തില്‍ യൂസുഫ്, മഹ്മൂദ് ചക്കരക്കുനിയില്‍, ഫൈസല്‍ തയ്യുള്ളതില്‍, പറക്കുന്നത്ത് മൊയ്തു, ഇസ്മാഈല്‍ അടുങ്കുടി തായ, അബ്ദുല്‍ റഹീം കീഴലിന്റവിട, സിറാജുദ്ദീന്‍ കടയങ്കോട്ടുമ്മല്‍, മഹ്മൂദ് കാട്ടുമാടത്തില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.