നീലേശ്വരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അയല്‍വാസിയായ യുവാവിനോടൊപ്പം വീടു വിട്ടു. നീലേശ്വരം കാട്ടിപ്പൊയിലിലെ കൊല്ലംമ്പാറയില്‍ രാമചന്ദ്രന്‍-രമണി ദമ്പതികളുടെ മകളും കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ രജീഷയാണ് (18) കാമുകനും അയല്‍വാസിയുമായ നിഷാദിനോടൊപ്പം ഒളിച്ചോടിയത്.
ജനുവരി 17 ന് രാവിലെ പതിവുപോലെ സ്‌കൂളില്‍ പോകുന്നകതിനാണ് രജീഷ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ രജിഷയെ മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ ജനുവരി 17 ന് അവിടേക്ക് വന്നില്ലെന്നാണ് മറുപടി ലഭിച്ചത്.
പിന്നീട് ബന്ധു വീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതിനിടയിലാണ് രജീഷയെ കാണാതായ ദിവസം തന്നെ അയല്‍വാസിയായ നിഷാദിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment