ചെറുപുഴ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച ബത്തേരി സ്വദേശിനി കാമുകനെ തേടിചെറുപുഴയിലെത്തി. ഞായറാഴ്ച രാത്രി പത്തരമണിയോടെയായിരുന്നു സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി കാമുകനെ തേടി ചെറുപുഴ ബസ് സ്റ്റാന്റിലെത്തിയത്.
അസമയത്ത് യുവതിയെ ബസ് സ്റ്റാന്റില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കാമുകനായ യുവാവിനെ തേടി വന്നതാണെന്ന് പറഞ്ഞത്. അപ്പോഴേക്കും ആലക്കോട് അരങ്ങം സ്വദേശിയായ യുവാവ് യുവതിയെ തേടി വാഹനത്തില്‍ ചെറുപുഴയിലെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വീട്ടുകാരെ വിവരമറിക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment