ഉദുമ: ബാംഗ്‌ളുരു വിമാനത്താവളഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി ആശങ്കയില്‍ കഴിഞ്ഞ ഉദുമ എരോല്‍ സ്വദേശി അബ്ദുള്‍ സത്താറിന്റെ പാസ്‌പോര്‍ട്ട്തിരിച്ചുകിട്ടി. കുവൈററിലുളള മലയാളികളുടെ ഇടപെടലിനെതുടര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചത്.
അബുദാബിയില്‍ നിന്ന് ജെറ്റ് എയര്‍വേസില്‍ ബുധനാഴ്ച വൈകിട്ട് നാലിനാണ് അബ്ദുള്‍ സത്താര്‍ ബാംഗ്‌ളുരു വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് പരിശോധനക്ക് ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അബ്ദുള്‍ സത്താറിനെയും മറ്റ് രണ്ട് പേരെയും വീണ്ടും പരിശോധിക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
മൂന്ന് പേരുടെയും പാസ്‌പോര്‍ട്ടുകളും ഉദ്യോഗസ്ഥര്‍ വാങ്ങി. ശേഷം ഒരാളുടെ സാധനങ്ങള്‍ വാങ്ങി അഴിച്ച് പരിശോധിച്ച് അയാളെ പറഞ്ഞു വിട്ടു.അരമണിക്കൂറോളം കഴിഞ്ഞ് മറ്റൊരാളെയും പരിശോധിച്ച് വിട്ടു.
എന്നാല്‍ അബ്ദുള്‍ സത്താറിന്റെ പാസ്‌പോര്‍ട്ടാണ് ഇയാള്‍ക്ക് നല്‍കിയത്. ഇയാള്‍ സ്ഥലം വിട്ട് ഏറെ കഴിഞ്ഞാണ് അബ്ദുള്‍ സത്താറിന്റെ സാധനങ്ങള്‍ പരിശോധിച്ചത്. പുറത്തിറങ്ങാന്‍ നേരം ഉദ്യോഗസ്ഥര്‍ നല്‍കിയ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റേതല്ലെന്ന് അബ്ദുള്‍ സത്താര്‍ തിരിച്ചറിഞ്ഞത്.
ബാംഗ്‌ളുരു സ്വദേശി മുസ്തഫ എന്നയാളുടെ പാസ്‌പോര്‍ട്ടാണ് അബ്ദുള്‍സത്താറിന് ലഭിച്ചത്. ഉദ്യോഗസ്ഥരോട് പാസ്‌പോര്‍ട്ട് മാറിയ കാര്യം പറഞ്ഞെങ്കിലും അവര്‍ കൈയ്യൊഴിഞ്ഞു. സ്വയം മറ്റയാളെ കണ്ടെത്താനായിരുന്നു നിര്‍ദ്ദേശം. പാസ്‌പോര്‍ട്ടില്‍ ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ മുസ്തഫയെ ബന്ധപ്പെടാനും കഴിയാതെ സത്താര്‍ വീണ്ടും എയര്‍പോര്‍ട്ട് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതോടെ ഒരാഴ്ചക്കകം അബുദാബിയിലേക്ക് തിരിക്കേണ്ട അബ്ദുള്‍ സത്താര്‍ പ്രതിസന്ധിയിലായി.
ബാംഗ്‌ളുരിലുളള ബന്ധുക്കളുടെ സഹായത്തോടെ മുസ്തഫയുടെ പാസ്‌പോര്‍ട്ടിലെ അഡ്രസില്‍ ബന്ധപ്പെട്ടെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് മാറി; ഉദുമ എരോല്‍ സ്വദേശിയുടെ ഗള്‍ഫ് യാത്ര പ്രതിസന്ധിയില്‍

ഇതേ തുടര്‍ന്ന് കുവൈത്തിലുളള സുഹൃത്തുക്കളുടെ സഹായത്തോടെ മുസ്തഫയുടെ വിസ സ്‌പോണ്‍സറെ കണ്ടെത്തുകയും ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലം തേടിപ്പിടിച്ചു.
ഇവിടെ നിന്നും ലഭിച്ച മുസ്തഫയുടെ നാട്ടിലെ ബന്ധപ്പെട്ടപ്പോഴാണ് താന്റെ കൈയിലുളള പാസ്‌പോര്‍ട്ട് സത്തിറിന്റേതാണെന്ന കാര്യം ഇയാള്‍ അറിയുന്നത്. ഉടന്‍ തന്നെ സത്താറിന്റെ ബാംഗ്‌ളുരിലുളള പിതൃസഹോദര പുത്രനെ പാസ്‌പോര്‍ട്ട് ഏല്‍പ്പിക്കുകയുമായിരുന്നു. ബാംഗ്‌ളുരില്‍ സൂക്ഷിച്ചിരുന്ന മുസ്തഫയുടെ പാസ്‌പോര്‍ട്ടും തിരികെ നല്‍കി.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഗള്‍ഫിലെയും നാട്ടിലെയും പ്രവാസി സാമൂഹ്യപ്രവര്‍ത്തകര്‍ സത്താറിന് എല്ലാ വിധസഹായങ്ങളുമായെത്തിയിരുന്നു.
വിസിറ്റിംഗ് വിസയില്‍ ഒരു മാസം മുമ്പ് അബുദാബിയിലെത്തിയ അബ്ദുള്‍ സത്താര്‍ പുതിയ വിസയില്‍ തിരിച്ചു പോകാനായാണ് നാട്ടിലെത്തിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment