ഇരിങ്ങാലക്കുട: വിവാഹമോചനം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിയ കുടുംബകോടതി ഹര്‍ജിക്കാരിയോടു ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഉത്തരവു നല്കി. കോടാലി ചെമ്പുച്ചിറ സ്വദേശി പാറയ്ക്കല്‍ ശ്രീധരന്റെ മകള്‍ ശ്രീജി ഭര്‍ത്താവ് കാലടി സ്വദേശി എല്‍ദോ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അനാവശ്യമായാണ് യുവതി ഭര്‍ത്താവില്‍ നിന്നു വേറിട്ടു താമസിക്കുന്നതെന്നും വിധി പ്രസ്താവിച്ച ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജി ടി.കെ. രമേഷ്കുമാര്‍ 30 ദിവസത്തിനകം യുവതി ഭര്‍ത്താവിനൊപ്പം വന്നു താമസിക്കണമെന്നും ഉത്തരവിട്ടു.

എല്‍ദോയ്ക്ക് വേണ്ടി അഡ്വക്കറ്റുമാരായ പി.വി. ഗോപകുമാര്‍ (മാമ്പുഴ), കെ.എം. അബ് ദുല്‍ ഷുക്കൂര്‍, രേഷ്മ ദിവാകരന് എന്നിവര്‍ ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment