Latest News

മുസ്‌ലിം നഴ്‌സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: മക്ക/മദീന റീജണിലെ ആശുപത്രികളില്‍ നിയമനത്തിനായി ബിഎസ്‌സി/എംഎസ്‌സി യോഗ്യതയുള്ള മുസ്‌ലിം നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍ ഒഡിഇപിസി വഴി നടത്തും. 

സേവന പരിചയം രണ്ടുവര്‍ഷം (ഇന്റേണ്‍ഷിപ്പ് കൂടാതെ). പ്രായപരിധി 40 വയസ്‌വരെ. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള യോഗ്യരായവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ടിന്റെ കോപ്പി, വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത പത്ത് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ മാനേജിംഗ് ഡയറക്ടര്‍, ഒഡിഇപിസി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം ഉടന്‍ അയയ്ക്കണം. ഫോണ്‍ 0471-2576314/19.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.