Latest News

അമ്മയും രണ്ടു കുഞ്ഞുങ്ങളും പൊള്ളലേറ്റു മരിച്ച നിലയില്‍

പാലക്കാട്: അമ്മയേയും രണ്ട് മക്കളേയും പൊള്ളലേറ്റു മരിച്ച നിലയില്‍ കണെ്ടത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ നാട്യമംഗലം വടക്കുംമുറി മുക്കാലിക്കുന്നത്ത് വിമേഷിന്റെ ഭാര്യ ജിജികൃഷ്ണ (28), ഇവരുടെ മക്കളായ വിഷ്ണുപ്രിയ (അഞ്ച്), വിഷ്ണുദര്‍ശന്‍ (ഒന്ന്) എന്നിവരെയാണ് പൊള്ളലേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. വിറകുപുരയ്ക്കു മണ്ണെണ്ണയൊഴിച്ചു തീവച്ചശേഷം കുട്ടികളുടെയും തന്റെയും ദേഹത്തു മണ്ണെണ്ണയൊഴിച്ചു ജിജികൃഷ്ണ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.

www.malabarflash.comബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിനു മുകളിലെ വിറകുപുരയ്ക്കടുത്തു പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. വിറകുപുരയ്ക്ക് തീപിടിച്ചു പുക ഉയര്‍ന്നതോടെ അയല്‍വാസികളാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് രണ്ടു ഭാഗത്തുനിന്നും പൂട്ടിയിട്ടതിനാല്‍ അകത്തുകടക്കാനായില്ല. പിന്നീടു കോണി എത്തിച്ച് ടെറസിനു മുകളില്‍ കയറിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടങ്ങളിലും ബക്കറ്റുകളിലും മറ്റും വെള്ളമെത്തിച്ചു നാട്ടുകാര്‍ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും അമ്മയുടെയും രണ്ടു കുട്ടികളും ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു.www.malabarflash.com

വിമേഷിന്റെ അച്ഛന്‍ മോഹനനും അമ്മ സുജാതയുമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവസമയം വിമേഷും മോഹനനും സുജാതയും വീട്ടിലില്ലായിരുന്നു. മണല്‍തൊഴിലാളിയാണ് വിമേഷ്. മോഹനന്‍ മരംവെട്ടുതൊഴിലാളിയും സുജാത ചുണ്ടമ്പറ്റ പപ്പടപ്പടിയിലെ ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരിയുമാണ്.www.malabarflash.com

നാട്യമംഗലം എഎംഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച വിഷ്ണുപ്രിയ. എട്ടുവര്‍ഷം മുമ്പാണ് വിമേഷും ജിജികൃഷ്ണയും തമ്മില്‍ വിവാഹിതരാകുന്നത്. സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍നിന്നും ഫയര്‍ഫോഴ്‌സും ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. സുനീഷ്‌കുമാര്‍, പട്ടാമ്പി സിഐ ജോണ്‍സണ്‍, എസ്‌ഐ ദീപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

www.malabarflash.comതൃശൂര്‍ പോലീസ് അക്കാദമിയിലെ ഫോറന്‍സിക് വിദഗ്ധന്‍ കെ. ഉണ്ണികൃഷ്ണന്‍ തെളിവുശേഖരിച്ചു സാമ്പിള്‍ രാസപരിശേധനയ്ക്ക് അയച്ചിട്ടുണ്ട്. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ ശാന്തിതീരത്തു സംസ്‌കരിച്ചു.
Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.