Latest News

ടി.പി. ചന്ദ്രശേഖരന്റെ മാതാവ് പത്മിനി ടീച്ചര്‍ നിര്യാതയായി

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ അമ്മ തൈവെച്ചപറമ്പ് പത്മിനി ടീച്ചര്‍ നിര്യാതയായി. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കണ്ണൂര്‍, പാനൂര്‍ സ്‌കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പത്മിനി ടീച്ചര്‍. അധ്യാപകനും ഭര്‍ത്താവുമായിരുന്ന അപ്പുണി നമ്പ്യാര്‍ 52-ാം വയസില്‍ മരിച്ച ശേഷം ടി.പി യെ വളര്‍ത്തിയത് അമ്മയായ പത്മിനി ടീച്ചറായിരുന്നു. ടി.പി കൊല്ലപ്പെട്ടതോടെ ഭാര്യ കെ.കെ രമയ്‌ക്കൊപ്പമായിരുന്നു ടീച്ചറുടെ വാര്‍ധക്യകാല ജീവിതം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.