Latest News

ബുദ്ധിമാന്ദ്യമുള്ള 28കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു

ദില്ലി: ഹരിയാനയില്‍ ബുദ്ധിമാന്ദ്യമുള്ള 28കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. റോത്തക്ക് ജില്ലയിലെ അക്ബര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

കാണാതായി മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ വടിയും കല്ലും ഗര്‍ഭനിരോധന ഉറകളും കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം. അവയവങ്ങള്‍ കേടുവരുത്തിയിരുന്നു. 

സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 

നേപ്പാള്‍ സ്വദേശിയായ യുവതി കുറച്ചു നാള്‍ മുമ്പാണ് റോത്തക്കില്‍ വീട്ടുവേല ചെയ്യുന്ന സഹോദരിയുടെ അടുത്തെത്തിയത്. ഇവിടെയുള്ള ഒരു ഡോക്ടറുടെ കീഴില്‍ ചികില്‍സ നടത്തുന്നതിനിടെയാണ് മൂന്ന് ദിവസം മുമ്പ് യുവതിയെ കാണാതായത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇവരെ കണ്ടു കിട്ടിയില്ല. അതിനിടെ, വെളളിയാഴ്ചയാണ് മൃതദേഹം തെരുവില്‍ കണ്ടെത്തിയത്. 

റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ എടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. അതിക്രൂരമായാണ് യുവതിയുടെ ശരീരത്തെ പീഡിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

29 വര്‍ഷത്തെ കരിയറിനിടയില്‍ 3000 പോസ്റ്റ്മോര്‍ട്ടം നടത്തിയ താന്‍ ഇത്ര മോശമായ അവസ്ഥയില്‍ ഒരു മൃതദേഹം കണ്ടിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ്.കെ ദത്തേര്‍വാള്‍ പറഞ്ഞു. 

മൃഖം മൃഗങ്ങള്‍ കടിച്ചു പറിച്ചതുപോലെ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയവും ശ്വാസകോശവും കാണാതായിരുന്നു. മൃതദേഹം അഴുകിയിട്ടുണ്ടായിരുന്നു. സ്ത്രീയുടെ മലദ്വാരത്തില്‍ രണ്ട് കല്ലുകള്‍ കണ്ടെത്തി. ജനനേന്ദ്രിയത്തില്‍ 16 സെന്റിമീറ്റര്‍ നീളമുള്ള വടി കണ്ടെത്തി. വലിയ വടികൊണ്ടുള്ള ആക്രമണത്തിനിടെ പൊട്ടിയതാവാം ഇതെന്ന് കരുതുന്നു. ഗര്‍ഭനിരോധന ഉറകളും ജനനേന്ദ്രിയത്തില്‍ കണ്ടെത്തി. തുടയിലും മാറിലും മുഴുവന്‍ മുറിവുകളായിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.