Latest News

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം: കുടുംബസ്വത്തിനായി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ രാജേന്ദ്രനെ േകാടതി ജിവപര്യന്തം കഠിനതടവിനും ഒരുലക്ഷം പിഴയ്ക്കും ശിക്ഷിച്ചു.പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി അധികതടവ് അനുഭവിക്കണം. ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി.ഇന്ദിരയുടേതാണ് ഉത്തരവ്.

ആര്യനാട് സ്വദേശിനി ശാരദയെയാണ് കൊലപ്പെടുത്തിയത്. രാജേന്ദ്രന് നല്‍കിയ കുടുംബഓഹരി ശാരദ റദ്ദ്‌ചെയ്ത് മരിച്ചുപോയ മൂത്തമകന്റെ രണ്ട് മക്കള്‍ക്ക് നല്‍കിയ വിരോധത്തില്‍ കൊലനടത്തി എന്നായിരുന്നു കേസ്.

ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി. ഗോപകുമാരന്‍ നായരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി.സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.