Latest News

ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം മണിപ്പൂരിന്

തൃശൂര്‍: മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം മണിപ്പൂരിന്. ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ സഞ്ജിത ചാനുവാണ് മണിപ്പൂരിനുവേണ്ടി സ്വര്‍ണം നേടിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ 180 കിലോയാണ് ചാനു ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 78ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 102 ഉം കിലോയാണ് ചാനു ഉയര്‍ത്തിയത്. 

സ്‌നാച്ചിലെ രണ്ടാമത്തെ ശ്രമത്തിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ മൂന്നാമത്തെ ശ്രമത്തിലുമായിരുന്നു ചാനുവിന്റെ മികച്ച പ്രകടനം. ഇതില്‍ സ്‌നാച്ചില്‍ ഉയര്‍ത്തിയ 78 കിലോ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട ഭാരമാണ്. 77 കിലോയാണ് ചാനു തന്നെ സൃഷ്ടിച്ച റെക്കോഡ്.

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇരുപത്തിയൊന്നുകാരിയായ സഞ്ജിത സ്വര്‍ണം നേടിയത്. അന്ന് 173 (77+96) കിലോയാണ് ഉയര്‍ത്തിയത്. ഈ പ്രകടനം മെച്ചപ്പെടുത്തിയാണ് ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.

മണിപ്പൂരിന്റെ തന്നെ മീരാബായ് വെള്ളിയും ആന്ധ്രയുടെ ഉഷ വെങ്കലവും നേടി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.