Latest News

പര്‍ദ്ദ ധരിച്ചെത്തിയ സംഘം വൃദ്ധയുടെ രണ്ടരപ്പവന്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: പര്‍ദ്ദ ധരിച്ചെത്തിയ രണ്ടംഗ സംഘം വൃദ്ധയുടെ മുഖത്ത് സ്‌പ്രേ തളിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തിലും കാതിലുമുണ്ടായിരുന്ന രണ്ടരപ്പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു. ബുധനാഴ്ച ഉച്ചയ്ക്ക് കൂളിയങ്കാലിലാണ് സംഭവം.www.malabarflash.com

കൂളിയങ്കാലിലെ ചിരുതേയി എന്ന 85 കാരിയാണ് കവര്‍ച്ചക്കിരയായത്. സംഭവം നടക്കുമ്പോള്‍ വൃദ്ധമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ബോധം തെളിഞ്ഞ ശേഷം വൃദ്ധ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.