Latest News

ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘട്ടനം; ആറുപേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട് : ബല്ലകടപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ സംഘട്ടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം ബല്ലകടപ്പുറം ബി ടി ബില്ലി ടീമും, കുശാല്‍ നഗറിലെ ബ്രദേഴ്‌സ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇരു ടീമുകളിലും പെട്ടവര്‍ തമ്മില്‍ കയ്യാങ്കളിയും സംഘട്ടനവുമുണ്ടായത്.

അക്രമത്തില്‍ ബ്രദേഴ്‌സ് ക്ലബ്ബിലെ അമീര്‍ സുഹൈല്‍(21), മുഹമ്മദ് മുഹ്‌സിന്‍(20), അല്‍ത്താഫ് (21), ബി ടി ബില്ലി ടീമിലെ മുഹ്‌സിന്‍, മുസമ്മില്‍, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനെ മംഗലാപുരം ആശുപത്രിയിലും മറ്റുള്ളവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.