Latest News

മതസൗഹാര്‍ദ്ദ പ്രതീകമായി കളിയാട്ടത്തിന് ജമാഅത്ത് സംഘമെത്തി

പറക്കളായി: [www.malabarflash.com]മുളവിന്നൂര്‍ ഭഗവതി ക്ഷേത്രകഴകം കളിയാട്ട സമാപന ദിവസമായ ബുധനാഴ്ച പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍ കഴകത്തിലെത്തി. ക്ഷേത്രം സ്ഥാനികരും അചാരക്കാരും ജമാഅത്ത് കമ്മിറ്റി അംഗങ്ങളെ വരവേറ്റു. ക്ഷേത്രംവക ഉപഹാരം ജമാഅത്ത് കമ്മിറ്റിക്കും ജമാഅത്ത് വക ഉപഹാരം ക്ഷേത്രത്തിനും കൈമാറി. ക്ഷേത്രമുറ്റത്ത് അനുമോദന യോഗം നടന്നു.


ക്ഷേത്രം മൂത്തായര്‍ കൃഷ്ണന്‍ ചെന്തളം, കുഞ്ഞമ്പു വയമ്പ്, മുളവിനി കുഞ്ഞിരാമന്‍, തിരുവായുധക്കാരന്‍ ആണ്ടി, ജമാഅത്ത് ഭാരവാഹികളായ ഖാലിദ് പാറപ്പള്ളി കെ.അബൂബക്കര്‍ മാസ്റ്റര്‍, ബഷീര്‍ പറക്കളായി, ടി.കെ.ഇബ്രാഹിം, മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. നാരായണന്‍ മുണ്ട സ്വാഗതവും വിജയന്‍ മുളവിന്നൂര്‍ നന്ദിയും പറഞ്ഞു. 

കളിയാട്ട സമാപന ദിനത്തില്‍ വിഷ്ണുമൂര്‍ത്തി, അടുക്കത്ത് ചാമുണ്ഡി, കാര്‍ന്നോന്‍ തെയ്യം അരങ്ങിലെത്തി. വലിയ ജനാവലി കളിയാട്ട ചടങ്ങുകളില്‍ സംബന്ധിച്ചു.[www.malabarflash.com]

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.