Latest News

വാട്‌സ് ആപ്പിലൂടെ വര്‍ഗീയ പ്രചരണം; മൂന്ന് പേര്‍ അറസ്റ്റില്‍, നൂറോളം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണാജനകവും വിഭാഗീയവുമായിട്ടുള്ള മെസേജുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൈബര്‍ സെല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ നിരീക്ഷണം കര്‍ശനമാക്കിയതായും ഇതിനോടകം മൂന്നു കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. നൂറോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തെളിവുകള്‍ സൈബര്‍ സെല്‍ ശേഖരിച്ച് വരികയാണ്.www.malabarflash.com

‘എഫ് ബി പുള്ളോര്‍സ്, വോയ്‌സ് ഓഫ് എസ് ഡി പി ഐ, ഐ ടി ഐ മൊഞ്ചന്‍മാര്‍, Frend Z Club’ തുടങ്ങിയ പല പേരുകളിലായി വര്‍ഗ്ഗീയവും തെറ്റിദ്ധാരണാജനകവുമായ മെസേജ് പടര്‍ത്തുന്ന 100 ഓളം ഗ്രൂപ്പുകളുടെ ലിസ്റ്റ് സൈബര്‍ സെല്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലെ മെമ്പര്‍മാരുടെ അഡ്രസ്സുകളും ശേഖരിച്ചുവരികയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഈ ഗ്രൂപ്പില്‍ മെമ്പര്‍മാരായിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉടനടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

www.malabarflash.comഈ വിഷയത്തില്‍ താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിന് സഹായകരമായിരിക്കും.

1. നിങ്ങള്‍ക്ക് പരിചയമില്ലാത്ത വ്യക്തികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മെമ്പര്‍മാര്‍ ആകാതിരിക്കുക.

2.നിങ്ങള്‍ മെമ്പര്‍മാരായ ഗ്രൂപ്പില്‍ വര്‍ഗ്ഗീയവും അസഹിഷ്ണുതയുളവാക്കുന്ന മെസേജുകള്‍ വരുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഒഴിവാകുക, ആ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്യുക.

3. നിങ്ങള്‍ മെമ്പര്‍ ആയിട്ടുള്ള ഗ്രൂപ്പില്‍ വരുന്ന മെസേജുകളുടെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനും, അത് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും മാത്രമാണെന്നുള്ള തെറ്റിദ്ധാരണ ഒഴിവാക്കുക.

4. കേസില്‍ പിടിക്കപ്പെടുമ്പോള്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ താന്‍ അല്ല എന്നും മെസേജ് ഷെയര്‍ ചെയ്തത് താനല്ല എന്നുമുള്ള വാദഗതികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല.

5. ഇതുപോലുള്ള മെസേജുകള്‍ നിലവിലുള്ള ഗ്രൂപ്പുകളില്‍ മെമ്പര്‍മാരായിരിക്കുന്നത് ഐ ടി ആക്ട് പ്രകാരവും ഐ പി സി പ്രകാരവും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കുറ്റമായിരിക്കുമെന്നും അറിയുക.

6. നിങ്ങള്‍ ഒഴിവാക്കിയതിനു ശേഷവും നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെ ആരെങ്കിലും മനപൂര്‍വ്വം ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുന്നുണ്ടെങ്കില്‍ ആ വിവരം പോലീസില്‍ / സൈബര്‍ സെല്ലില്‍ അറിയിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 09497976013, 04994-257800
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.