കാസര്‍കോട്: രാജ്യത്തിന്റെ സര്‍വതോന്മുഖ പുരോഗതി ഭരണ കൂടങ്ങളെ കൊണ്ട് മാത്രം നടക്കുന്നതല്ലെന്നും ജനങ്ങളുടെ പൂര്‍ണ സഹകരണം അതിനാവശ്യമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. [www.malabarflash.com]
അയ്യായിരം സ്വഫ്‌വ കര്‍മഭടന്മാര്‍ അണിനിരന്ന അത്യുജ്ജ്വല റാലിയും മനുഷ്യ മഹാസാഗരം തീര്‍ത്ത പൊതുസമ്മേളനവും ഹൈവേ മാര്‍ച്ച് സമാപത്തെ ശ്രദ്ധേയമാക്കി. സംഘടനയുടെ അച്ചടക്കവും കെട്ടുറപ്പും വിളംബരം ചെയ്ത് തളങ്കര മാലിക്ദീനാര്‍ മഖാമില്‍ നിന്ന് പുറപ്പെട്ട റാലി വീക്ഷിക്കാന്‍ റോഡിനിരുവശവും ആളുകള്‍ തിങ്ങിനിറഞ്ഞു. മാലിക്ദീനാര്‍ മഖാം സിയാറത്തിന് ശേഷം സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ റാലി ആരംഭിച്ചു.[www.malabarflash.com]
ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിച്ചും അവശയതനുഭവിക്കുന്നവരിലേക്ക് സാന്ത്വനം പകര്‍ന്നുമാണ് സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ടത്. ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് നേതാക്കളെ വരവേല്‍ക്കാന്‍ കാത്തുനിന്നത്. പത്തുലക്ഷത്തിലേറെയാളുകളിലേക്ക് എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന സന്ദേശം കൈമാറാന്‍ ഹൈവേ മാര്‍ച്ച് സഹായകമായതായി സംഘാടകര്‍ പറഞ്ഞു.
എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി നയിച്ച ഹൈവേ മാര്‍ച്ചിന്റെ സമാപന സമ്മേളനം കാസര്‍കോട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കാന്തപുരം. കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഫ്രെബുവിരി ആറിന് തിരുവനന്തപുരത്ത് നിന്നാണ് ഹൈവേ മാര്‍ച്ച് ആരംഭിച്ചത്. യുവത്വത്തിന്റെ ഊര്‍ജം നിര്‍മാണാത്മക മേഖലയില്‍ എത്രകണ്ട് നമുക്ക് ഉപയോഗപെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഏതു സംഘടനകളും ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരളത്തിലെ വലിയ വിഭാഗം ജനങ്ങളും സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളാല്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോഴും പലരും സങ്കുചിത രാഷ്ട്രിയ സാമൂഹിക താല്‍പര്യങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. [www.malabarflash.com]
പൂര്‍വികര്‍ കാണിച്ചുതന്ന യഥാര്‍ത്ഥ വിശ്വാസ പാതയില്‍ ഉറച്ച് നിന്ന് സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവണമെന്നും അദ്ദേഹം പറഞ്ഞു. മാരക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടി ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ പോലും കഴിയാത്തവരെ അവഗണിച്ച് എത്രനാള്‍ മുന്നോട്ടു പോകാന്‍ കഴിയും. ഏറെ പുരോഗമിച്ചു എന്ന് പറയുന്ന നാം മലയാളികള്‍ പോലും കഴിക്കുന്ന ഭക്ഷണങ്ങള്‍ വിഷാംശം നിറഞ്ഞതാണ്, മാരക രോഗങ്ങളിലേക്ക് വഴിതുറക്കുന്നതാണ്.
എന്നിട്ടും ജൈവകൃഷിയുടെ കാര്യമായ ബോധവല്‍ക്കരണങ്ങള്‍ പോലും നടത്താന്‍ നമുക്ക് കഴിയുന്നില്ല. എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിലൂടെ ഈ ദിശയിലേക്കുള്ള പുതിയൊരു ചുവടുവെപ്പാണ് നടത്തുന്നത്. 25,000 യുവാക്കളെ പരിശീലനം നല്‍കി ഫെബ്രുവരി 26 ന് കോട്ടക്കല്‍ എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇവരെ നാടിനു സമര്‍പ്പിക്കുകയാണ്. [www.malabarflash.com]
വേദനിക്കുന്ന മനുഷ്യന് കൂട്ടുനില്‍ക്കാനും നാടിന്റെ ക്രിയാത്മക മുന്നേറ്റത്തിന് സേവനം ചെയ്യാനും ഈ സ്വഫ്‌വ ടീം തയ്യാറായിരിക്കുകയാണ്. എസ് വൈ എസിന്റെ സാന്ത്വനം വളണ്ടിയേഴ്‌സിനൊപ്പം ഇനി സ്വഫ്‌വ സംഘവും ഈ നാടിനൊപ്പമുണ്ടാവും, കാന്തപുരം കൂട്ടിച്ചേര്‍ത്തു.
കൊലയും, കൊള്ളയും ഒരു പ്രസ്ഥാനത്തിനും യോജിച്ചതല്ല. നമ്മുടെ ആളുകള്‍ സമൂഹത്തിന്റെ നന്മക്കും സുരക്ഷിതത്വത്തിനുമാവാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കാന്തിപുരം ഓര്‍മ്മിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ പ്രത്യേകം തയ്യാറാക്കിയ പ്രവിശാലമായ ഇകെ ഹസന്‍ മുസ്‌ലിയാര്‍ നഗരിയും നിറഞ്ഞുകവിഞ്ഞ് ജനസഞ്ചയം റോഡിലേക്ക് പരന്നൊഴുകുകയായിരുന്നു.
സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സന്ദേശം സന്ദേശം നല്‍കി. സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഹൈവേ മാര്‍ച്ച് നായകന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദു റശീദ് സൈനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസംഗിച്ചു.[www.malabarflash.com]
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഈമാസം ആറിന് പുറപ്പെട്ട ഹൈവേ മാര്‍ച്ച് 29 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷമാണ് കാസര്‍കോട്ട് സമാപിച്ചത്.[www.malabarflash.com]
ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിച്ചും അവശയതനുഭവിക്കുന്നവരിലേക്ക് സാന്ത്വനം പകര്‍ന്നുമാണ് സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ടത്. ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് നേതാക്കളെ വരവേല്‍ക്കാന്‍ കാത്തുനിന്നത്. പത്തുലക്ഷത്തിലേറെയാളുകളിലേക്ക് എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന സന്ദേശം കൈമാറാന്‍ ഹൈവേ മാര്‍ച്ച് സഹായകമായതായി സംഘാടകര്‍ പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ കേരള യാത്രക്കു ശേഷം സംസ്ഥാനം കണ്ട വലിയ ജനമുന്നേറ്റയാത്രയായി മാറുകയായിരുന്നു പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നയിച്ച ഹൈവേ മാര്‍ച്ച്.
60അംഗ സംസ്ഥാന സ്വഫ്‌വ ടീമിനു പുറമെ 40 ലേറെ സംസ്ഥാന നേതാക്കള്‍ യാത്രയെ അനുഗമിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റ്ഹ്മാന്‍ ദാരിമി വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് കോര്‍ഡിനേറ്ററും മുഹമ്മദ് പറവൂര്‍ അസി. കോര്‍ഡിനേറ്ററുമായിരുന്നു.
എസ് വൈ എസ് 60-ാം വാര്‍ഷിക സമാപന മഹാസമ്മേളനം ഈമാസം 26ന് മലപ്പുറം കോട്ടക്കല്‍ എടരിക്കോട്ട് പ്രത്യേകം തയ്യാറാക്കിയ താജുല്‍ ഉലമാ നഗരിയില്‍ നടക്കും. കാല്‍ലക്ഷം പ്രതിനിധികള്‍ മൂന്നു ദിനങ്ങളിലായി സംഗമിക്കുന്നതിനു പുറമെ സമാപന സമ്മേളനത്തില്‍ പത്ത് ലക്ഷത്തിലേറെയാളുകള്‍ എത്തിച്ചേരും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment