കാസര്‍കോട്: ജില്ലയിലെ ആദ്യത്തെ ഫൈവ്‌സ് ഓവര്‍ ആം ഫഌഡ്‌ലൈറ്റ് ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശന മത്സരത്തില്‍ കാസര്‍കോട് പ്രസ് ക്ലബ് ക്രിക്കറ്റ് ടീമിന് 41 റണ്‍സ് ജയം.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നയിച്ച നഗരസഭ കൗണ്‍സിലര്‍മാരുടെ ടീമിനെയാണ് തോല്‍പിച്ചത്. നാല് ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രസ്‌ക്ലബ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൗണ്‍സിലര്‍മാരുടെ ടീം മൂന്ന് വിക്കറ്റിന് 30 റണ്‍സില്‍ ഒതുങ്ങി.
നെറ്റ്‌സ് കെട്ടിമറച്ച് പ്രത്യേകം സജ്ജമാക്കിയ കൊല്ലമ്പാടി ഗ്രൗണ്ടില്‍കൊല്ലമ്പാടി തായേ ഫ്രണ്ട്‌സ് ആണ് പുതുരീതിയിലുള്ള മത്സരംസംഘടിപ്പിച്ചത്. മത്സരം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനായി.
പ്രസ്‌ക്ലബ് ടീം ക്യാപ്റ്റന്‍ ടി ജെ ശ്രീജിത്ത്, ഷാഫി തെരുവത്ത്, മമ്മു ചാല, ഖാലിദ് പച്ചക്കാട്, ഗഫൂര്‍ കൊല്ലമ്പാടി എന്നിവര്‍ സംസാരിച്ചു. മജീദ് കൊല്ലമ്പാടി സ്വാഗതവും ആരിഫ് മസ്താന്‍ നന്ദിയും പറഞ്ഞു.
Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment