Latest News

പതിനേഴുകാരിയെ തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി ഒരു മാസത്തോളം തടങ്കിലാക്കി പീഡിപ്പിച്ച യുവാവ് പിടിയില്‍. ആര്യനാട് വിനോഭാനികേതന്‍ കീഴ്പാലൂര്‍ കിഴക്കുംകര തോട്ടരികത്ത് പുത്തന്‍വീട്ടില്‍ ഷാനി(22) നെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജ് സിഐയും സംഘവും അറസ്റ്റ് ചെയ്തത്.

ശ്രീകാര്യം കരിയം സ്വദേശിയായ പെണ്‍കുട്ടിയെ ചെന്നൈ മുരുനഗപ്പനഗറിലുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ 28 നായിരുന്നു സംഭവം. ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലും സുഹൃത്തുക്കളഉടെ വീടുകളിലും മാറിമാറി താമസിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഷാനിന്റെ ആര്യനാട് പറണ്ടോടുള്ള ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് എത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ഒളിവില്‍പോയ ഷാനിനെ ഷാഡോ പോലീസ് വേഷം മാറിച്ചെന്നാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.