കാസര്‍കോട്: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പദ്ധതികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. സ്വഫ്‌വ അംഗങ്ങള്‍ക്കു വേണ്ടി സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന പടയൊരുക്കം ക്യാമ്പുകള്‍ ശ്രദ്ധേയമാവുന്നു.
എസ് വൈ എസ് കാസര്‍കോട് സോണ്‍ പടയൊരുക്കം വിദ്യാനഗര്‍ ലാംഗ്വേജ് അകാദമിയില്‍ നടന്നു. സോണ്‍ വൈസ് പ്രസിഡന്റ് ഇത്തിഹാദ് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ സ്വഫ്‌വ ചീഫ് അശ്‌റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇ സി കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.
കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് ടിപ്പു നഗര്‍, അബ്ദുല്ല മാസ്റ്റര്‍, സഫ്‌വാന്‍ ആലംപാടി, തസ്‌ലീം കോട്ടക്കുന്ന് തുടങ്ങിയവര്‍ റിവ്യൂ അവതരിപ്പിച്ചു. സോണ്‍ സ്വഫ്‌വ ചീഫ് ഹനീഫ് പടുപ്പ് സ്വാഗതം പറഞ്ഞു.
പടയൊരുക്കത്തിന് മുന്നോടിയായി നാലാം മൈലില്‍ നിന്നും ആരംഭിച്ച സ്വഫ്‌വ റാലി വിദ്യാനഗറില്‍ സമാപിച്ചു. വിവിധ സര്‍ക്കിളുകളില്‍ നിന്നെത്തിയ യൂണിഫോമണിഞ്ഞ സ്വഫ്‌വ അംഗങ്ങളാണ് റാലിയില്‍ അണി നിരന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment