[www.malabarflash.com] അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ മൂന്ന് മുസ്‍ലിം വിദ്യാര്‍ഥികളെ അക്രമി വെടിവെച്ച് കൊന്നു. നോര്‍ത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയിലെ മൂന്ന് വിദ്യാര്‍ഥികളെയാണ് വധിച്ചത്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് അക്രമിയുടെ തോക്കിന് ഇരയായത്.
അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 46കാരനായ ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്ക്‌സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ദര്‍ഹം കൌണ്ടി ജയിലില്‍ അടച്ചതായി പൊലീസ് അറിയിച്ചു. [www.malabarflash.com]
23 കാരനായ ദിയ ഷാദ്ദി ബറാക്കാത്തും ഭാര്യ 21 കാരി യൂസൊര്‍ മുഹമ്മദും സഹോദരി റാസന്‍ മൊഹമ്മദ് അബൂ സലിഹ(19)യുമാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ വെടിയേറ്റ വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അതേസമയം, അക്രമണത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് പൊലീസ് പറഞ്ഞത്.
അക്രമിയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന ഇസ്‍ലാം വിരുദ്ധതയുടെ ഭാഗമായാണ് അക്രമണമെന്നാണ് സൂചന.
ചാപ്പല്‍ ഹില്‍ അക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍#ChapelHillShooting എന്ന പേരില്‍ ഹാഷ്ടാഗ് വൈറലായിട്ടുണ്ട്. സംഭവം അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങള്‍ മറച്ചുവെച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്.[www.malabarflash.com]
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment