കാസര്‍കോട്: [www.malabarflash.com]കണ്ണൂരിലെ വനിതാ കോളേജ് പ്രിന്‍സിപ്പാളിന്റെ മോഷണം പോയ കാര്‍ വാഹന പരിശോധനക്കിടയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
കാസര്‍കോട് ആദൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ രമാദേവിയെേുട വീട്ടില്‍ കൊള്ള നടന്ന വിവരം അയല്‍വാസികളറിയുന്നത്.
രമാദേവിയും കുടുംബവും ഏറണാകുളത്ത് പോയതായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ മോഷണം പോയിരുന്നു. വാഹന പരിശോധന നടത്തുന്ന പോലീസിനെ കണ്ടയുടന്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
കവര്‍ച്ച ചെയ്ത സി സി ടി വി ക്യാമറയും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ പോലീസിന് കിട്ടിയിട്ടുണ്ട്്. ഇത് മോഷണസംഘത്തിലെ ആരുടെയെങ്കിലുമായിരിക്കുമെയെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം. മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment