ബോവിക്കാനം: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി നടത്തിപ്പിനായി ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ തട്ടിയതായി പരാതി. മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച തുക നിര്‍വഹണ ഉദ്യോഗസ്ഥനായ ഇരിയണ്ണി ഗവ. എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.കുഞ്ഞികേളു നായര്‍ തട്ടിയതായാണ് പരാതി.
പഞ്ചായത്ത് സെക്രട്ടറി കെ.നാഗരാജിന്റെ പരാതി പ്രകാരം ആദൂര്‍ പോലീസാണ് വിശ്വാസവഞ്ചനയ്ക്ക് അധ്യാപകനെതിരെ കേസെടുത്തത്.
പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. പഞ്ചായത്ത് വിദ്യാഭ്യാസസമിതി കണ്‍വീനറായ കെ.കുഞ്ഞികേളു നായര്‍ കഴിഞ്ഞ ആഗസ്ത് 25-ന് എസ്.ബി.ടി. കാസര്‍കോട് ശാഖയില്‍നിന്ന് തുക കൈപ്പറ്റി.
സര്‍വശിക്ഷാ അഭിയാന്‍ ജില്ലാതല ഉദ്യോഗസ്ഥന് തുക കൈമാറേണ്ടതായിരുന്നു. കഴിഞ്ഞദിവസം സര്‍വശിക്ഷാ അഭിയാന്‍ ഓഫീസില്‍നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനിയെ വിളിച്ച് തുക കിട്ടിയില്ലെന്ന് പറഞ്ഞപ്പോഴാണ് തട്ടിപ്പ് വെളിവായതെന്ന് സെക്രട്ടറി നല്കിയ പരാതിയില്‍ പറയുന്നു.
No comments:
Post a Comment