Latest News

ഉത്തരം പറഞ്ഞ് കൊടുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വലിഞ്ഞുകേറി രക്ഷിതാക്കള്‍; ബീഹാറില്‍ പരീക്ഷകള്‍ പ്രഹസനമാവുന്നു

പാറ്റ്‌ന: ബീഹാറില്‍ പൊതുപരീക്ഷകള്‍ പ്രഹസനമാവുന്നു. സാക്ഷരതയില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ബിഹാറില്‍ നിന്നുള്ള പരീക്ഷാ കാഴ്ചകള്‍ ഇന്റെര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. വൈശാലി ജില്ലയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കു ഉത്തരം പറഞ്ഞു കൊടുക്കാനായി രക്ഷാ കര്‍ത്താക്കളും ബന്ധുക്കളും കെട്ടിടത്തിനു മുകളില്‍ വലിഞ്ഞു കയറുന്ന ചിത്രങ്ങളും വീഡിയോകളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

വലിയ വടിയുടെ അറ്റത്ത് ഉത്തരമെഴുതിയ കടലാസുകള്‍ ജനലിലൂടെ എത്തിച്ചു കൊടുക്കുകയും ചിലര്‍ ഉത്തര കടലാസ് പുറത്തേക്കു വാങ്ങിയെ ശേഷം പുറത്തു നിന്നു എഴുതി നല്‍കുകയുമൊക്കെയാണ് ചെയ്തത്. ഇതോടെ ഇത്തവണത്തെ പരീക്ഷ പ്രഹസനമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇതു വൈശാലിയിലെ മാത്രം കാഴ്ചയല്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തുടനീളം പ്രധാന പരീക്ഷകള്‍ക്കു ഇത്തരം കാഴ്ചകള്‍ കാണാമെന്നും പരീക്ഷകള്‍ക്കായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കു സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടി വരികയാണെന്നും ഉദ്യേഗസ്ഥര്‍ പറയുന്നു.

അതേ സമയം സ്വതന്ത്രവും നിഷ്പക്ഷവുമായ പരീക്ഷാ നടത്തിപ്പു സംസ്ഥാനത്തു സാധ്യമല്ലെന്നായിരുന്നു സംഭവത്തെ കുറിച്ചു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ ഷാഹിയുടെ അഭിപ്രായം. വിദ്യാര്‍ത്ഥികളുടേയും രക്ഷാകര്‍ത്താക്കളുടേയും സഹായമില്ലാതെ നിഷ്പക്ഷ പരീക്ഷാ നടത്തിപ്പ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.