കുവൈത്ത് സിറ്റി: (www.malabarflash.com)കുവൈത്തില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പാല കൊഴുവനാല്‍ മണിയംങ്കാട്ട് വീട്ടീല്‍ അനില്‍ കുമാര്‍ മാത്യുവിന്റെയും ജോണ്‍സിയുടെയും ഇളയ മകള്‍ മരിയ മോള്‍ ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയ്ക്ക് കുവൈത്തില്‍ 40ാം നമ്പര്‍ എക്പ്രസ് റോഡില്‍ ഇവര്‍ സഞ്ചരിച്ച പജീറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അനില്‍, ജോന്‍സി എന്നിവരെ മുബാറക് ആസ്പത്രിയിലും കുട്ടികളായ മെല്‍വിന്‍ മാത്യൂ, മാനുവല്‍ മാത്യൂ എന്നിവരെ അദാന്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലന്നാണ് റിപ്പോര്‍ട്ട്. പള്ളിയില്‍ നിന്നു താമസ സ്ഥലത്തേയ്ക്ക് വരുന്ന വഴി അദാന്‍ പ്രദേശത്തായിരുന്നു അപകടം. അനില്‍ കുമാറും കുടുംബവും വെളളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് കുവൈത്തില്‍ 40ാം നമ്പര്‍ എക്പ്രസ് റോഡില്‍ ഇവര്‍ സഞ്ചരിച്ച പജീറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അനില്‍, ജോന്‍സി എന്നിവരെ മുബാറക് ആസ്പത്രിയിലും കുട്ടികളായ മെല്‍വിന്‍ മാത്യൂ, മാനുവല്‍ മാത്യൂ എന്നിവരെ അദാന്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
No comments:
Post a Comment