തളിപ്പറമ്പ്: (www.malabarflash.com) കാമുകന്‍ ഉപേക്ഷിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകന്‍ കാലുമാറി; യുവതി തൂങ്ങമരിച്ചു, യുവാവ് കസ്റ്റഡിയില്‍
ഞാററുവയല്‍ സലാമത്ത് മസ്ജിദിന് സമീപം താമസിക്കുന്ന കണ്ണങ്കീല്‍ സിദ്ധീഖിന്റെ മകള്‍ സാദിയ (19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാദിയയുടെ കാമുകനും മാര്‍ക്കറ്റ് റോഡില്‍ സെല്‍ഫി മൊബൈല്‍ ഷോപ്പ് നടത്തുന്ന തളിപ്പറമ്പിലെ ഉണ്ടപ്പറമ്പിലെ ചുള്ളിയോടന്‍ റമീസിനെ (26)യാണ് എസ് കെ വിനോയ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പിന്റെയും ഉമ്മയുടെയും സഹോദരിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് 306ാം വകുപ്പ് പ്രകാരമാണ് കേസ്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സാദിയ വീട്ടിലെ കിടപ്പു മുറിയില്‍ കെട്ടിതൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കെട്ടറുത്ത് ഉടന്‍ തളിപ്പറമ്പ സഹകരണാശുപത്രിയിലും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കൃഷ്ണകുമാര്‍ റമീസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment